'നിന്നെയോര്‍ത്ത് ഞാന്‍ എന്നും അഭിമാനിക്കും', പ്രണവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

'നിന്നെയോര്‍ത്ത് ഞാന്‍ എന്നും അഭിമാനിക്കും', പ്രണവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാല്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. അച്ഛനും അമ്മക്കും സുഹൃത്തുക്കള്‍ക്കമൊപ്പം ചൈന്നൈയിലെ വീട്ടില്‍ കേക്ക് മുറിച്ചാണ് തന്റെ 30-ാം പിറന്നാള്‍ പ്രണവ് ആഘോഷിച്ചത്. നിന്നെയോര്‍ത്ത് ഞാന്‍ എന്നും അഭിമാനിക്കുമെന്നായിരുന്നു മകന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'എന്റെ ചെറിയ മനുഷ്യന്‍ ഇനി അത്ര ചെറുതല്ല. നീ എത്രവളര്‍ന്നാലും, നീയെന്ന മികച്ച വ്യക്തിയെ ഓര്‍ത്ത് ഞാന്‍ എന്നും അഭിമാനിക്കും. ജന്മദിനാശംസകള്‍', മോഹന്‍ലാല്‍ കുറിച്ചു.

My little man is not so little any more.. As you grow older, I only become prouder of the wonderful person you are turning into... Happy Birthday ❤️

Posted by Mohanlal on Sunday, July 12, 2020

1990 ജൂലൈ 13നാണ് മോഹന്‍ലാല്‍-സുചിത്ര ദമ്പതികളുടെ മകനായി പ്രണവ് ജനിക്കുന്നത്. 2002ല്‍ ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുളള അരങ്ങേറ്റം. പിന്നീട് 2018ല്‍ ആദിയിലൂടെ നായകനായെത്തി. മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പ്രണവിനെയും കല്യാണി പ്രിയദര്‍ശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയം എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

No stories found.
The Cue
www.thecue.in