'രണ്ട് വെച്ചൂര്‍ പശുക്കളും, ഒരാടും, നാടന്‍ കോഴിയും, മീനും, കുറേ പച്ചക്കറികളും, ഇത് തുടക്കം മാത്രം'; ജീവിതം മാറ്റിയെന്ന് ജോജു ജോര്‍ജ്

'രണ്ട് വെച്ചൂര്‍ പശുക്കളും, ഒരാടും, നാടന്‍ കോഴിയും, മീനും, കുറേ പച്ചക്കറികളും, ഇത് തുടക്കം മാത്രം'; ജീവിതം മാറ്റിയെന്ന് ജോജു ജോര്‍ജ്

തന്റെ ജീവിതം തന്നെ മാറ്റിയ പുതിയ ശീലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ജോജു ജോര്‍ജ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. വയനാട്ടിലെ ആയുര്‍വേദ യോഗ വില്ലയിലെ ഡോ വിപിനാണ് തന്റെ ജീവിതം മാറ്റിയതെന്നാണ് ജോജു പറയുന്നത്. പച്ചക്കറി കൃഷിയും, പശുവളര്‍ത്തലും ആടുവളര്‍ത്തലുമൊക്കെയായി ലോക്ക് ഡൗണിലും ജോജു തിരക്കിലാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ക് ഡൗണ്‍ ആരംഭിക്കുമ്പോള്‍ വയനാട്ടിലെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലായിരുന്നു ജോജു. ആദ്യം തിരിച്ചുവരാനൊരുങ്ങിയെങ്കിലും ലോക്ക് ഡൗണ്‍ കാരണം അതിന് സാധിച്ചില്ല. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവിടുത്തെ രീതികളുമായി ഇഴുകിച്ചേര്‍ന്നുവെന്ന് ജോജു പറയുന്നു. ജീവിതം തന്നെ മാറി, ശരീരഭാരം 20 കിലോ കുറഞ്ഞു.

ജീവിത രീതിയില്‍ മാറ്റം വരുത്താന്‍ സഹായിച്ചത് തിരക്കഥാകൃത്ത് സജീവ് പാഴൂരാണെന്നും ജോജു പറയുന്നുണ്ട്. മൂന്നര സെന്റ് സ്ഥലത്ത് കൃഷിയും കോഴി വളര്‍ത്തലും മീന്‍വളര്‍ത്തലുമെല്ലാമുള്ള സജീവിന്റെ വീട് ജോജുവിന് പ്രചോദനമായി. പച്ചക്കറികളോ മീനോ സജീവ് പാഴൂര്‍ പുറത്തു നിന്ന് വാങ്ങിയിരുന്നില്ല. അതൊരു മാതൃകയാക്കി ജോജു തന്റെ വീട്ടിലും അടുക്കള തോട്ടം ഒരുക്കുകയായിരുന്നു. മാര്‍ച്ചിലാണ് കൃഷി ആരംഭിച്ചത്.

രണ്ട് വെച്ചൂര്‍ പശു, ഒരു ആട്, നാടന്‍ കോഴികള്‍, മീന്‍ വളര്‍ത്തല്‍, കുറെ പച്ചക്കറികള്‍ എല്ലാം തന്റെ വീട്ടിലുണ്ടെന്ന് അഭിമാനത്തോടെ പറയുന്നു എന്നാണ് ജോജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'ഇതൊരു തുടക്കം മാത്രമാണ്, എന്റെ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും നല്ല ഭക്ഷണം നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എല്ലാവരുടെ വീടുകളിലും ആരംഭിക്കാം, നമുക്ക് വേണ്ടി തന്നെ', ജോജു കുറിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in