ദശരഥവര്‍മ്മയായി ഒന്നുകില്‍ ലാലേട്ടന്‍ അല്ലെങ്കില്‍ രഞ്ജിയേട്ടന്‍: അനൂപ് മേനോന്‍ അഭിമുഖം

ദശരഥവര്‍മ്മയായി ഒന്നുകില്‍ ലാലേട്ടന്‍ അല്ലെങ്കില്‍ രഞ്ജിയേട്ടന്‍: അനൂപ് മേനോന്‍ അഭിമുഖം

കിംഗ് ഫിഷ് എന്ന കഥ രൂപപ്പെട്ടപ്പോള്‍ തന്നെ ഒന്നുകില്‍ മോഹന്‍ലാല്‍ അല്ലെങ്കില്‍ രഞ്ജിത് ചെയ്യേണ്ട റോള്‍ എന്നാണ് തോന്നിയിരുന്നതെന്ന് അനൂപ് മേനോന്‍. ദ ക്യു ഷോ ടൈം അഭിമുഖത്തില്‍ അനൂപ് സിനിമാ ജീവിതത്തെക്കുറിച്ചും ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് എന്ന പ്രൊജക്ടിനെക്കുറിച്ചും സംസാരിച്ചത്.

അനൂപ് മേനോന്‍ the cue അഭിമുഖത്തില്‍

കിംഗ് ഫിഷ് എന്ന കോണ്‍സെപ്റ്റ് വന്നപ്പോള്‍ ഇതിലെ ദശരഥ വര്‍മ്മ ഒന്നുകില്‍ രഞ്ജിയേട്ടന്‍ അല്ലെങ്കില്‍ ലാലേട്ടന്‍ എന്നാണ് ചിന്തിച്ചത്. ലാലേട്ടന് ഇപ്പോള്‍ ഇങ്ങനെയൊരു സിനിമ ചെയ്യേണ്ട കാര്യമില്ല. മോഹന്‍ലാലിനെ പോലൊരു ആക്ടറുടെ അടുത്ത് ചെല്ലേണ്ട സിനിമയല്ല, അത് എന്റെ ആഗ്രഹം മാത്രമാകും. മോഹന്‍ലാല്‍ പോലൊരു നടന്‍ ചെയ്താല്‍ ഭയങ്കര ഗ്രേറ്റ് ആയിരിക്കും. അദ്ദേഹം ചെയ്യാത്ത പോലൊരു റോള്‍ അല്ല, അതിന് ശേഷമാണ് രഞ്ജിയേട്ടനിലേക്ക് എത്തിയത്. ഷൂട്ടിനിടെ രഞ്ജിയേട്ടന്‍ ചോദിച്ചു, ഞാന്‍ അല്ലെങ്കില്‍ നീ ഇതില്‍ ആരെ കാസ്റ്റ് ചെയ്യുമെന്ന്. ഈ പടം ഇല്ലെന്നായിരുന്നു മറുപടി.

അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് കിംഗ് ഫിഷ്. സംവിധായകന്‍ രഞ്ജിത് അവതരിപ്പിക്കുന്ന ദശരഥ വര്‍മ്മ എന്ന കഥാപാത്രത്തെയും മരുമകനായി അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ഭാസ്‌കര വര്‍മ്മയെയും കേന്ദ്രീകരിച്ചാണ് സിനിമ. ത്രില്ലര്‍ സ്വഭാവം സൂചിപ്പിക്കുന്നതായിരുന്നു കിംഗ് ഫിഷ് ട്രെയിലര്‍. മഹാദേവന്‍ തമ്പിയാണ് ക്യാമറ. രതീഷ് വേഗയാണ് സംഗീത സംവിധാനം.

നേരത്തെ സിനിമയുടെ ഗാനങ്ങള്‍ പുറത്തുവന്നിരുന്നു. കിംഗ് ഫിഷ് ആന്തം സിനിമയില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ഭാസ്‌കര വര്‍മ്മ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ്. രഞ്ജിനി ജോസ് ആണ് ഗാനരചനയും സംഗീതവും ആലാപനവും.

Related Stories

No stories found.
logo
The Cue
www.thecue.in