'പഠനചെലവുകള്‍ ഏറ്റെടുത്തു, കൂടെയുണ്ടാകുമെന്ന ഉറപ്പും'; മോഹന്‍ലാല്‍ നല്‍കിയത് മറക്കാനാകാത്ത സന്തോഷമെന്ന് വിനയ്

'പഠനചെലവുകള്‍ ഏറ്റെടുത്തു, കൂടെയുണ്ടാകുമെന്ന ഉറപ്പും'; മോഹന്‍ലാല്‍ നല്‍കിയത് മറക്കാനാകാത്ത സന്തോഷമെന്ന് വിനയ്

ആരോരുമില്ലാത്ത വിനയിന് സഹായവുമായി നടന്‍ മോഹന്‍ലാല്‍. ലോക്ക്ഡൗണ്‍ കാലത്ത് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിനു പഴയടത്തിന്റെ വാക്കുകളിലൂടെയാണ് വിനയ് എന്ന കൊച്ചുകലാകാരനെ ലോകം അറിയുന്നത്. ജീവിതത്തില്‍ തനിച്ചായി പോയിട്ടും, പഠിച്ച് വലിയ ആളാകണമെന്നും, സിനിമാനടനാകണമെന്നുമുള്ള തന്റെ ആഗ്രഹത്തിന് വേണ്ടി കഷ്ടപ്പെടുന്ന വിനയുടെ കഥ ബിനു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വിനയ്‌യെ കുറിച്ച് മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വിനയ്‌നെ ഫോണില്‍ വിളിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരുപാട് പേര്‍ വിളിച്ചെങ്കിലും മോഹന്‍ലാലിന്റെ വിളിവന്നതാണ് തന്നെ അത്ഭുപ്പെടുത്തിയതെന്ന് വിനയ് പറഞ്ഞു. തുടര്‍പഠനത്തിനും മറ്റും എല്ലാ സഹായവും ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായും ടിക് ടോക് വീഡിയോയില്‍ വിനയ് പറയുന്നു.

കൂടെയുണ്ടാകും എന്ന ഉറപ്പ് ലാലേട്ടന്‍ തന്നു. ഒരിക്കലും മറക്കാനാകാത്ത ദിവസവും സന്തോഷവുമാണ് ലാലേട്ടന്‍ നല്‍കിയത്. അദ്ദേഹത്തിന്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോള്‍ എന്ത് പറയണമെന്നറിയാതെ ഞെട്ടലിലായിരുന്നു താനെന്നും വിനയ് പറഞ്ഞു.

Related Stories

The Cue
www.thecue.in