കമ്മ്യൂണിസം എല്ലാത്തിനെയും ഉള്‍ക്കൊള്ളും, മയ്യം പാര്‍ട്ടിയുടെ പേരിനൊപ്പം വരുന്നത് അങ്ങനെ; വിജയ് സേതുപതിയോട് കമല്‍

കമ്മ്യൂണിസം എല്ലാത്തിനെയും ഉള്‍ക്കൊള്ളും, മയ്യം പാര്‍ട്ടിയുടെ പേരിനൊപ്പം വരുന്നത് അങ്ങനെ; വിജയ് സേതുപതിയോട് കമല്‍

ഇതൊന്നും ചെയ്തില്ലെങ്കില്‍ ഞാനൊരു നല്ല മനുഷ്യനെന്ന് തോന്നും, എന്തുകൊണ്ട് രാഷ്ട്രീയ പ്രവേശനം എന്ന വിജയ് സേതുപതിയുടെ ചോദ്യത്തിന് കമല്‍ഹാസന്‍ നല്‍കിയ ഉത്തരങ്ങളിലൊരു ഭാഗം ഇങ്ങനെ.

സിനിമയോട് കാണിച്ച അഭിനിവേശവും ആത്മാര്‍ത്ഥതയും രാഷ്ട്രീയത്തിലും കാണിക്കുമെന്ന് ഉറപ്പുള്ളതിനിലാണ് ചോദിക്കുന്നതെന്ന മുഖവുരയോടെയാണ് വിജയ് സേതുപതി കമലിനോട് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിക്കുന്നത്. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുടെ പേരിന്റെ പിറവി വിശദീകരിച്ചാണ് കമല്‍ രാഷ്ട്രീയ നയം വ്യക്തമാക്കുന്നത്.

സമൂഹത്തിന്റെ അവകാശത്തെ മറന്ന് ഇന്നയാള്‍ക്ക് വേണ്ടി എന്ന രീതിയില്‍ നമ്മുക്കൊന്നും ചെയ്യാനാകില്ല. മക്കള്‍ എന്ന് പറയുമ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളാം. ലോകത്തെ മുഴുവനും. കമ്മ്യൂണിസം എന്ന് പറയുമ്പോള്‍ അവിടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നു. കമ്മ്യൂണ്‍ എന്ന് പറഞ്ഞാല്‍ അതില്‍ ക്രിസ്ത്യനും മുസ്ലിമും ചെട്ട്യാര്‍ സമുദായം. ഇപ്പോള്‍ ഞാന്‍ സംസാരിക്കുന്ന ഈ ടേബിളില്‍ ഇരുന്നാണ് മക്കള്‍ നീതി മയ്യം എന്ന പേരിട്ടത്. കമ്യൂണ്‍ എന്ന അര്‍ത്ഥത്തിലാണ് മയ്യം എന്ന പേരിടുന്നത്.

2018 ഫെബ്രുവരി 21ന് മധുരയില്‍ വച്ചാണ് മക്കള്‍ നീതി മയ്യം കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്. ജനതയുടെ നീതികേന്ദ്രം എന്നാണ് പാര്‍ട്ടിയുടെ പേരിന്റെ അര്‍ത്ഥം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പാര്‍ട്ടി പ്രഖ്യാപനത്തില്‍ പങ്കെടുത്തിരുന്നു.

തലൈവന്‍ ഇരുക്കിന്‍ട്രാന്‍ എന്ന പേരില്‍ കമല്‍ഹാസനും വിജയ് സേതുപതിയും നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് രസകരമായ സംഭാഷണ മുഹൂര്‍ത്തങ്ങള്‍ ഉള്ളത്. സിനിമകളിലെ രാഷ്ട്രീയം, അഭിനയ ജീവിതം, അഭിനയരീതി എന്നിവയെക്കുറിച്ചും കമല്‍ ഹാസന്‍ സംസാരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് കൂലി വേല ചെയ്യുന്ന സാധാരണക്കാരെയും തൊഴിലാളികളെയും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും അതിനാലാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചതെന്നും കമല്‍ഹാസന്‍ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in