‘ഹര്‍ത്താല്‍ എന്ന് പറയൂ, അവര്‍ മദ്യം കരുതിവെക്കട്ടേ’, മലയാളികളെ ട്രോളി റസൂല്‍ പൂക്കുട്ടി

‘ഹര്‍ത്താല്‍ എന്ന് പറയൂ, അവര്‍ മദ്യം കരുതിവെക്കട്ടേ’, മലയാളികളെ ട്രോളി റസൂല്‍ പൂക്കുട്ടി

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ വിമര്‍ശിച്ചവരെ ട്രോളി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി.

പ്രിയ പ്രധാനമന്ത്രി, മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ അറിയില്ല, ഞായറാഴ്ച ഹര്‍ത്താല്‍ ആണെന്ന് അവരോട് പറയൂ, അവര്‍ക്ക് ആവശ്യമായ മദ്യം കരുതട്ടേ

റസൂല്‍ പൂക്കുട്ടി

ട്വീറ്റ് വാര്‍ത്തയും ചര്‍ച്ചയുമായതിന് പിന്നാലെ വീട്ടിലിരുന്നപ്പോള്‍ വൈറല്‍ ആയി എന്ന് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കൊവിഡ് 19 പ്രഖ്യാപനങ്ങളെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്ന് റസൂല്‍ പൂക്കുട്ടി പിന്നീട് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജനതാ കര്‍ഫ്യൂ പ്രതിരോധത്തിനുള്ള മികച്ച മാര്‍ഗമാണ്. ഹ്യൂമര്‍ സെന്‍സില്‍ തന്റെ ട്വീറ്റ് പരിഗണിക്കണമെന്നും നമ്മള്‍ മലയാളികള്‍ തൊട്ടാവാടികള്‍ അല്ലെന്നും റസൂല്‍.

കോവിഡ് 19 വ്യാപനം തടയാന്‍ ഞായറാഴ്ച രാവിലെ എഴ് മുതല്‍ രാത്രി ഒമ്പത് വരെ രാജ്യത്ത് എല്ലാവരും വീട്ടില്‍ ഇരിക്കാന്‍ തയ്യാറാകണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ജനതാ കര്‍ഫ്യൂ നടപ്പാക്കാന്‍ സംസ്ഥാനം മുന്‍കയ്യെടുക്കുമെന്ന് വെള്ളിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in