പൃഥ്വിരാജും സംഘവും സുരക്ഷിതര്‍, ആടുജീവിതത്തിലെ വിദേശതാരം ജോര്‍ദ്ദനില്‍ ക്വാറന്റീനില്‍

പൃഥ്വിരാജും സംഘവും സുരക്ഷിതര്‍, ആടുജീവിതത്തിലെ വിദേശതാരം ജോര്‍ദ്ദനില്‍ ക്വാറന്റീനില്‍

ആടുജീവിതം ഫൈനല്‍ ഷെഡ്യൂള്‍ ജോര്‍ദ്ദനില്‍ പുരോഗമിക്കുന്നതിനിടെ സിനിമയില്‍ പ്രധാന കഥാപാത്രമാകുന്ന ഒമാനി താരം ഡോ. താലിബ് അല്‍ ബലൂഷി ക്വറന്റീനില്‍. ഒമാനില്‍ നിന്ന് ചിത്രീകരണത്തിനായി ജോര്‍ദ്ദനില്‍ എത്തിയ ബലൂഷിയെ കൊവിഡ് മുന്‍കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തിലാക്കിയതാണ്. മാര്‍ച്ച് 16 മുതല്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും പൃഥ്വിരാജ് സുകുമാരനും സംഘവും ജോര്‍ദ്ദനില്‍ കുടുങ്ങിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.

ഒമാനില്‍ നിന്ന് ചിത്രീകരണത്തിനെത്തിയ തലിബിനൊപ്പം ദ്വിഭാഷിയെയും സഹായിയെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഒമാന്‍ ഡെയ്‌ലി ഒബ്‌സര്‍വര്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതം ബ്ലസ്സിയാണ് ചലച്ചിത്രമാക്കുന്നത്. സിനിമയുടെ ഫൈനല്‍ ഷെഡ്യൂള്‍ ആണ് ജോര്‍ദ്ദനില്‍ പുരോഗമിക്കുന്നത്. ജോര്‍ദ്ദനില്‍ വദി റൂം എന്ന മേഖലയിലാണ് ആടുജീവിതം ഈ ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. ആടുജീവിതത്തിലെ നജീബിന്റെ മരുഭൂമിയിലെ ഗെറ്റപ്പിനായി പൃഥ്വിരാജ് മൂന്ന് മാസത്തോളം സിനിമയില്‍ നിന്ന് ഇടവേള സ്വീകരിച്ചിരുന്നു.

Related Stories

The Cue
www.thecue.in