പ്രണയവും സൗഹൃദവും തല്ലും ത്രില്ലുമായി നാടന്‍ ‘കോഴിപ്പോര്’, ട്രെയിലര്‍

പ്രണയവും സൗഹൃദവും തല്ലും ത്രില്ലുമായി നാടന്‍ ‘കോഴിപ്പോര്’, ട്രെയിലര്‍

തമിഴകത്ത് പുതുനിര സിനിമകളില്‍ ഏറെയും വില്ലേജ് ഡ്രാമകളായിരുന്നു. നവാഗതരായ ജിനോയ് ജബിറ്റ് സംവിധാനം ചെയ്യുന്ന കോഴിപ്പോര് നഗരത്തോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തിലെ പ്രണയവും സൗഹൃദവും തല്ലും പോരുമൊക്കെ പറയുന്ന ചിത്രമാണെന്ന് ട്രയിലര്‍ സൂചന നല്‍കുന്നു.

കിടങ്ങൂരില്‍ ഗാഗുല്‍ത്താ ലെയ്‌നില്‍ താമസക്കാരുടെ കഥയാണ് സിനിമ. അയല്‍ക്കാരായ മേരിയും ബീനയും അവരുടെ മക്കളും കുടുംബവും തമ്മിലുള്ള അടുപ്പവും പ്രമേയമാകുന്നു. പൗളി വില്‍സണും ജോളി ചിറയത്തുമാണ് ഇവരെ അവതരിപ്പിക്കുന്നത്.

കാരക്ടര്‍ റോളുകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയനായ നവജിത് നാരായണന്‍ പ്രധാന റോളിലെത്തുന്നു. കെട്ട്യോളാണെന്റെ മാലാഖ ഫെയിം വീണാ നന്ദകുമാറാണ് നവജിത്തിന് നായികയായി എത്തുന്നത്. ഇന്ദ്രന്‍സ്, സോഹന്‍ സിനുലാല്‍, അനില്‍ നെടുമങ്ങാട്, അഞ്ജലി നായര്‍, ഷൈനി സാറ എന്നിവരും ചിത്രത്തിലുണ്ട്. ബിജിബാല്‍ ആണ് സംഗീത സംവിധാനം. ജിബിറ്റ് ജോര്‍ജ്ജിന്റെ കഥയ്ക്ക് ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതിയിരിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ്. വിനായക് ശശികുമാര്‍ ഗാനരചന.

Related Stories

No stories found.
logo
The Cue
www.thecue.in