എന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും: ജയസൂര്യ

എന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും: ജയസൂര്യ

വൈവിധ്യതയുള്ള കഥാപാത്രങ്ങളിലെ ഗംഭീര പ്രകടനങ്ങളാണ് അഭിനേതാവ് എന്ന നിലയില്‍ ജയസൂര്യക്ക് തുടര്‍ച്ചയായി കയ്യടി നേടിക്കൊടുത്തത്. അപ്പോത്തിക്കിരിയിലെ സുബിന്‍, ഇയ്യോബിന്റെ പുസ്തകത്തിലെ അങ്കുര്‍ റാവുത്തര്‍, ക്യാപ്റ്റനിലെ വി പി സത്യന്‍, ഞാന്‍ മേരിക്കുട്ടിയിലെ മേരിക്കുട്ടി തുടങ്ങിയ റോളുകള്‍ ജയസൂര്യ നടന്‍ എന്ന നിലയ്ക്ക് നടത്തിയ മുന്നേറ്റവുമായിരുന്നു. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് ജയസൂര്യ. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ശേഷം ജയസൂര്യ ക്യാപ്റ്റന്റെ സംവിധായകന്‍ പ്രജേഷ് സെന്നിനൊപ്പം കൈകോര്‍ക്കുന്ന വെള്ളം എന്ന സിനിമയിലെ നായകനെക്കുറിച്ച് പറയുന്നത് ഇങ്ങനെ.

എന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും: ജയസൂര്യ
2021ലെ ആദ്യസൂപ്പര്‍ഹിറ്റ് ലക്ഷ്യമിട്ട് 'വെള്ളം', ജയസൂര്യ-പ്രജേഷ് സെന്‍ ചിത്രം 22ന്

വെള്ളം എന്ന സിനിമയിലെ മുരളിയെക്കുറിച്ച് ജയസൂര്യ

എന്റെ ലൈഫില്‍ ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും, എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു കഥാപാത്രം. വെള്ളം എന്ന സിനിമ കണ്ടാല്‍ മാത്രമേ മനസിലാകൂ. എന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും. ഇവിടെയുള്ള എല്ലാ സാധാരണക്കാര്‍ക്കും ലക്ഷ്വറി ലൈഫില്‍ ജീവിക്കുന്നവര്‍ക്കും കണക്ട് ചെയ്യാനാകുന്ന സിനിമ ആയിരിക്കും.

വൈകാരികമായി തന്നെ ഏറെ സ്വാധീനിച്ച കഥാപാത്രമാണ് വെള്ളം എന്ന സിനിമയിലെ മുരളി എന്നും ജയസൂര്യ

ജനുവരി 13ന് വിജയ് ചിത്രം മാസ്റ്ററിനൊപ്പം കേരളത്തിലെ തിയറ്റര്‍ തുറക്കുന്നതിന് പിന്നാലെ ആദ്യ മലയാളം റിലീസായി എത്തുക ജയസൂര്യയുടെ വെള്ളം എന്ന സിനിമ. ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യയെ നായകനാക്കി ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രം ജനുവരി 22ന് റിലീസ് ചെയ്യും.

ക്യാപ്റ്റന് ശേഷമാണ് വെള്ളത്തിന്റെ കഥ ജയേട്ടനോട് പറയുന്നത്. അപ്പോള്‍ തന്നെ അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചു. കണ്ണൂരിലെ ഒരാളില്‍ തുടങ്ങിയ കഥ അങ്ങനെ നമുക്ക് പരിചിതരായ, നമുക്ക് ചുറ്റും കാണുന്ന ഒരുപാട് പേരുടെ കഥകളില്‍ എത്തി നിന്നു, വെള്ളം റിലീസിനെക്കുറിച്ചുള്ള കുറിപ്പില്‍ പ്രജേഷ് സെന്‍ പറയുന്നു.

പ്രജേഷ് സെന്‍ വെള്ളം റിലീസിനെക്കുറിച്ച്

ഓരോ സിനിമയും ഓരോ അനുഭവമാണ്. നമുക്ക് പരിചിതരായ മനുഷ്യരുടെ കഥകള്‍ സിനിമയാക്കുന്‌പോള്‍ അത് വലിയ വെല്ലുവിളിയും. കാരണം അതില്‍ ഒട്ടും അതിഭാവുകത്വം പാടില്ല. കൃത്രിമമായി ഒന്നും കൂട്ടിച്ചേര്‍ക്കാനാവില്ല. അതുകൊണ്ടു തന്നെ 'വെള്ളം' ഒരുക്കിയത് ഇതെല്ലാം മനസ്സില്‍ വെച്ചുകൊണ്ടാണ്.

ക്യാപ്റ്റന് ശേഷമാണ് വെള്ളത്തിന്റെ കഥ ജയേട്ടനോട് പറയുന്നത്. അപ്പോള്‍ തന്നെ അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചു. കണ്ണൂരിലെ ഒരാളില്‍ തുടങ്ങിയ കഥ അങ്ങനെ നമുക്ക് പരിചിതരായ, നമുക്ക് ചുറ്റും കാണുന്ന ഒരുപാട് പേരുടെ കഥകളില്‍ എത്തി നിന്നു. ജയേട്ടനും സംയുക്തയും സിദ്ദിക്കയും ശ്രീലക്ഷ്മി ചേച്ചിയും ഉള്‍പ്പടെ എല്ലാവരും ഗംഭീരമായി അഭിനയിച്ചു. ചെറിയ വേഷമായിട്ടും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ദ്രന്‍സേട്ടനും അഭിനയിക്കാനെത്തി.

പൂര്‍ണമായും സിങ്ക് സൗണ്ടായാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. റോക്കട്രിയെന്ന ബോളിവുഡ് സിനിമ ചെയ്ത അനുഭവമാണ് അതിന് ധൈര്യം നല്‍കിയത്. എഡിറ്റിങ് കഴിഞ്ഞപ്പോഴാണ് സിങ്‌സൗണ്ട് ഈ സിനിമക്ക് എത്രത്തോളം ഗുണം ചെയ്‌തെന്ന് മനസ്സിലായത്. തീയറ്ററിലും അത് പ്രേക്ഷകര്‍ക്ക് നല്ല അനുഭവമായിരിക്കും.

വിഷു ചിത്രമായാണ് വെള്ളം റിലീസ് ചെയ്യാനിരുന്നത്.പക്ഷേ കൊവിഡ് പ്രതിസന്ധി തിരിച്ചടിയായി. എല്ലാ ജോലികളും തീര്‍ത്ത് സിനിമ ഇറങ്ങാതിരിക്കുന്നത് വലിയ വേദനയായിരുന്നു. പാട്ടും ടീസറും ഒക്കെ ഇറങ്ങിയപ്പോള്‍ വലിയ പിന്തുണയാണ് എല്ലാവരും തന്നത്. പക്ഷേ പടം എന്ന് കാണാന്‍ ആവുമെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. എന്നാല്‍ തിയറ്ററുകള്‍ തുറക്കുന്‌പോള്‍ ആദ്യ മലയാള ചിത്രമായി വെള്ളം എത്തുകയാണ്.

എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു. കുടുംബത്തോടൊപ്പം തീയറ്ററിലെത്തി സിനിമ കാണണം. പക്ഷേ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ മറക്കരുത്. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം ഇത് മറക്കാതിരിക്കുക. ഒപ്പം അസുഖങ്ങള്‍ ഉള്ളവര്‍ മാറി നില്‍ക്കുക. തിയറ്ററുകളും സിനിമയും വിനോദവും ഒന്നും വേണ്ടെന്ന് വെക്കാനാവില്ല. പക്ഷേ കൊവിഡിനെ മറന്നുകൊണ്ട് ആവരുത് ഓരോ കൂടിച്ചേരലും. സുരക്ഷിതരായി സിനിമ കാണുക. പിന്തുണക്കുക. നിങ്ങള്‍ ഓരോരുത്തരും ഞങ്ങള്‍ക്ക് അത്രക്ക് പ്രിയമുള്ളവരാണ്. നിങ്ങളുടെ കയ്യടികളാണ് ഞങ്ങളുടെ പ്രചോദനവും.

ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന് വേണ്ടി ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് , യദുകൃഷ്ണ എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്.

സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ പ്രിയങ്ക എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു. ഇത് കൂടാതെ നിരവധി പുതുമുഖങ്ങളെയും ചിത്രത്തിൽ അഭിനയിപ്പിച്ചിട്ടുണ്ട്.

എന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും: ജയസൂര്യ
വീഡിയോ: ജയസൂര്യ രക്ഷപ്പെട്ടത് വന്‍ദുരന്തത്തില്‍ നിന്ന്, പവര്‍ടില്ലര്‍ നിയന്ത്രണം വിട്ട് വെള്ളം ലൊക്കേഷനിലുണ്ടായ അപകടം
Summary

Jayasurya interview on vellam movie , vellam movie release

എന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും: ജയസൂര്യ
ഇവനൊക്കെ വീട്ടില് പോയി കെടന്നൂടേ..., ഇതാണ് മുഴുക്കുടിയന്‍ മുരളി; ജയസൂര്യക്ക് പിറന്നാള്‍ സമ്മാനമായി ടീസര്‍

Related Stories

No stories found.
logo
The Cue
www.thecue.in