‘റഹ്മാന്‍ സര്‍ പേഴ്‌സണലി എക്‌സൈറ്റഡ് ആണ്’, ആടുജീവിതത്തിലെ പാട്ടുകളെക്കുറിച്ച് പൃഥ്വിരാജ്

‘റഹ്മാന്‍ സര്‍ പേഴ്‌സണലി എക്‌സൈറ്റഡ് ആണ്’, ആടുജീവിതത്തിലെ പാട്ടുകളെക്കുറിച്ച് പൃഥ്വിരാജ്

28 വര്‍ഷത്തിന് ശേഷം ഏ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ആടുജീവിതം പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ട് കൂടിയാണ്. 1992ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധയ്ക്ക് ശേഷം റഹ്മാന്‍ ഈണമൊരുക്കുന്ന മലയാള ചിത്രവുമാണ് ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതം. സിനിമയ്ക്ക് വേണ്ടി ഏ ആര്‍ റഹ്മാന്‍ രണ്ട് പാട്ടുകള്‍ പൂര്‍ത്തിയാക്കിയതായും, പേഴ്‌സണലി എക്‌സൈറ്റഡ് ആണ് റഹ്മാന്‍ ഈ ചിത്രത്തിലെന്നും പൃഥ്വിരാജ് സുകുമാരന്‍ ദ ക്യു ഷോ ടൈം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സാധിക്കുമെങ്കില്‍ ആടുജീവിതം ലൊക്കേഷനില്‍ വരുമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

‘റഹ്മാന്‍ സര്‍ രണ്ട് പാട്ടുകള്‍ ചെയ്തുകഴിഞ്ഞു. വളരെ നല്ല പാട്ടുകളാണ്. റഹ്മാന്‍ സര്‍ പേഴ്സണലി എക്സൈറ്റഡ് ആണ് ഈ സിനിമയില്‍. ബ്ലെസി ചേട്ടന് അരമണിക്കൂറോ, നാല്‍പ്പത്തിയഞ്ച് മിനുട്ടോ ആണ് അപ്പോയിന്‍മെന്റ് കൊടുത്തിരുന്നത്. പക്ഷേ ബ്ലെസി ചേട്ടന്‍ അന്ന് അവിടെ നിന്ന് ഇറങ്ങുന്നത് ഒരു ഫുള്‍ ദിവസം ഇരുന്ന് വൈകുന്നേരമാണ്. പറ്റിയാല്‍ ലൊക്കേഷനില്‍ വരാം, സ്ഥലമൊക്കെ കാണണമെന്ന് അദ്ദേഹം ബ്ലെസി ചേട്ടനെ വിളിച്ച് പറഞ്ഞിരുന്നു. അദ്ദേഹം സ്പെഷ്യല്‍ ആയാണ് ആടു ജീവിതത്തെ കാണുന്നതെന്ന് ഞാന്‍ കരുതുന്നു.’

പൃഥ്വിരാജ് സുകുമാരന്‍

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഒരു സ്വകാര്യപരിപാടിക്കിടെ മലയാളത്തില്‍ സംഗീതമൊരുക്കുന്ന കാര്യം ഏ ആര്‍ റഹ്മാന്‍ വ്യക്തമാക്കിയിരുന്നു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്ര രൂപമാണ് സിനിമ. പൃഥ്വിരാജ് നജീബ് എന്ന നായക കഥാപാത്രത്തിനായി മെലിയാന്‍ മൂന്ന് മാസത്തെ ബ്രേക്ക് എടുത്തിരിക്കുകയാണ്. കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിനെക്കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ഫാന്‍ മേയ്ഡ് പോസ്റ്ററിലേത് പോലെ മെലിയുമോ’ എന്ന ചോദ്യത്തിന് ‘ഓരോരുത്തരും വരച്ച് കാണിക്കുന്ന രൂപത്തിലേക്ക് എത്താനാകുമോ എന്നറിയില്ല. ഞാന്‍ ആദ്യം കേള്‍ക്കേണ്ടത് ബ്ലെസി എന്ന സംവിധായകന് തൃപ്തികരമായ രൂപത്തിലേക്ക് എത്തിയോ എന്നതാണ്’. അമലാ പോള്‍ ആണ് ആടുജീവിതത്തിലെ നായിക. കെ യു മോഹനന്‍ ക്യാമറയും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും.

പൃഥ്വിരാജ് ചിത്രത്തിന് കടപ്പാട് : funchershop

Related Stories

No stories found.
logo
The Cue
www.thecue.in