ചന്ദ്രലേഖയുടെ സങ്കടം ഇന്നുമുണ്ട്, മരക്കാര്‍ അത്ഭുതപ്പെടുത്തുമെന്ന് മഞ്ജു വാര്യര്‍ 

ചന്ദ്രലേഖയുടെ സങ്കടം ഇന്നുമുണ്ട്, മരക്കാര്‍ അത്ഭുതപ്പെടുത്തുമെന്ന് മഞ്ജു വാര്യര്‍ 

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയദര്‍ശന്റെ 'ചന്ദ്രലേഖ'യില്‍ അവസരം ലഭിച്ചിരുന്നിട്ടും അത് നടക്കാതെ പോയതില്‍ ഇപ്പോഴും സങ്കടമുണ്ടെന്ന് മഞ്ജു വാര്യര്‍. കാലങ്ങള്‍ക്ക് ശേഷം മരയ്ക്കാറിലൂടെ ആ അവസരം വീണ്ടും എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിനെ പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് എന്റെ കുട്ടിക്കാലത്തെ കളര്‍ഫുള്‍ ആക്കിയ ഒരുപാട് നല്ല സിനിമകളാണ്. ചിത്രം, കിലുക്കം പോലുള്ള നര്‍മ്മം നിറഞ്ഞ സിനിമകളാണെങ്കിലും കാലാപാനി പോലുളള ഗൗരവമേറിയ സിനിമകളാണെങ്കിലും ഒരുപോലെ ഫലിപ്പിച്ച് അത്രയേറെ ഇമ്പാക്ടോടെ നമുക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് ഇരുവരുടേതും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രലേഖ എന്ന സിനിമയില്‍ പ്രിയദര്‍ശന്‍ സാറിനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഒരു അവസരം ലഭിച്ചിരുന്നു. പക്ഷേ പല കാരണങ്ങള്‍കൊണ്ട് അത് നടന്നില്ല. അതിന്റെ സങ്കടം എനിക്ക് ഇന്നുമുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ആ അവസരം വീണ്ടും വന്നത് കുഞ്ഞാലിമരക്കാറിലാണ്.മലയാളസിനിമയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സിനിമയാണിത്. പ്രിയദര്‍ശനേയും മോഹന്‍ലാലിനേയും പോലെയുളള മഹാപ്രതിഭകള്‍ക്കൊപ്പം ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് എന്റെ ഭാഗ്യം.വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് പ്രിയന്‍ സര്‍ ചിത്രത്തില്‍ എനിക്ക് നല്‍കിയിട്ടുളളത്. ‘കുഞ്ഞാലിമരയ്ക്കാര്‍’ തീര്‍ച്ചയായും നമ്മളെ അദ്ഭുതപ്പെടുത്തും. തിയറ്ററില്‍ പോയി സിനിമ കാണാന്‍ നിങ്ങളെപ്പോലെതന്നെ ഞാനും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

മഞ്ജു വാര്യര്‍

മൂന്ന് മണിക്കൂര്‍ ഉള്ള ഇമോഷണല്‍ സിനിമ, മോഹന്‍ലാല്‍ പറഞ്ഞത്

കുഞ്ഞാലിമരക്കാര്‍ എനിക്ക് സ്‌കൂളില്‍ ഒക്കെ പഠിച്ച ഓര്‍മ്മയാണ്. അങ്ങനെ ഒരു സിനിമയും വന്നിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി. വിഎഫ്എക്‌സും മ്യൂസിക്കും സൗണ്ടും ഒക്കെയുള്ള പ്രോസസ് നടക്കുകയായിരുന്നു. മരക്കാര്‍ ഒരു പാട് സാധ്യതകള്‍ ഉപയോഗിച്ച സിനിമയാണ്, അത്രയും വലിയൊരു സിനിമയാണ്, തമാശ ചിത്രമല്ല, മൂന്ന് മണിക്കൂര്‍ ഉള്ള ഇമോഷണല്‍ സിനിമയാണ്. നമ്മള്‍ കണ്ടും കേട്ടുമറിഞ്ഞ കുഞ്ഞാലിമരക്കാരെ കുറിച്ചുള്ള അറിവുകളും പിന്നെ കുറച്ച് ഭാവനകളും. സിനിമയില്‍ ഒരു സംവിധായകന് ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള ഭാവനകളും. വലിയൊരു കാന്‍വാസില്‍ ഞങ്ങള്‍ ചെയ്ത സിനിമയാണ്. ആ സിനിമ കുറച്ച് റിയലിസ്റ്റിക് സിനിമയാണ്. പ്രധാനമായും അതിലെ യുദ്ധങ്ങള്‍. കാണുമ്പോള്‍ സത്യസന്ധമെന്ന തോന്നുന്നത്.

ചന്ദ്രലേഖയുടെ സങ്കടം ഇന്നുമുണ്ട്, മരക്കാര്‍ അത്ഭുതപ്പെടുത്തുമെന്ന് മഞ്ജു വാര്യര്‍ 
‘വളര്‍ത്തിയ മണ്ണ് ഉമ്മാനെ പോലെ’, പഞ്ച് ഡയലോഗിനൊപ്പം പടപ്പുറപ്പാടിന് മരക്കാര്‍ ടീസര്‍ കാണാം

ഒരു വര്‍ഷമൊക്കെ ഷൂട്ട് ചെയ്യേണ്ടത് 100 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആ സിനിമ ഇന്ത്യന്‍ നേവിക്ക് ആണ് സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ ഒരു പക്ഷേ ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആയിരുന്നു കുഞ്ഞാലിമരക്കാര്‍. തീര്‍ച്ചയായും ദേശസ്‌നേഹം എന്ന് പറയുന്ന പാട്രിയോട്ടിസം ആ സിനിമയില്‍ കാണാം. ഒരു പക്ഷേ ചരിത്രത്തില്‍ നിന്ന് കുറച്ചൊക്കെ മാറി സഞ്ചരിച്ചിട്ടുണ്ടാകാം. കുഞ്ഞാലിമരക്കാര്‍ ലയണ്‍ ഓഫ് ദ അറേബ്യന്‍ സീ ആയി മാറട്ടേ.

ഇതൊരു ചരിത്ര സിനിമയാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല, അതിബുദ്ധിമാന്‍മാര്‍ക്ക് വേണ്ടി ഞാന്‍ സിനിമ എടുക്കാറില്ല. സാധാരണക്കാരായവര്‍ക്ക് വേണ്ടി സിനിമ എടുക്കാറുള്ളത്. ഈ സിനിമ നിങ്ങള്‍ക്ക് രസിക്കണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഇതൊരു ചരിത്ര സിനിമയൊന്നുമല്ല, എംടി സാര്‍ ചന്തുവിനെ മാറ്റിയെഴുതിയത് പോലെ ഞാനും മാറ്റിയെഴുതിയിട്ടുണ്ട്. ഇതൊരു റിയലിസ്റ്റിക് സിനിമയല്ല. ഞാന്‍ പഠിച്ച കുഞ്ഞാലിമരക്കാര്‍ എന്ന സ്വാതന്ത്ര്യസമര സേനാനിയെക്കുറിച്ചാണ് സിനിമ.

പ്രിയദര്‍ശന്‍ 

മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലിമരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും സിനിമയിലുണ്ട്. തിരുനാവുക്കരശ് ആണ് ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍.

നാല് ഭാഷകളിലായി പുറത്തുവരുന്ന സിനിമ ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ദ ക്യൂ ഇന്റര്‍വ്യൂ സീരീസ് ആയ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയെക്കുറിച്ച് വിശദീകരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in