‘സിനിമയുടെ റേറ്റിംഗ് അവര്‍ക്ക് കുറക്കാം, മനസ് മാറ്റാന്‍ പറ്റില്ലല്ലോ’, സൈബര്‍ ആക്രമണത്തിന് ദീപികയുടെ മറുപടി

‘സിനിമയുടെ റേറ്റിംഗ് അവര്‍ക്ക് കുറക്കാം, മനസ് മാറ്റാന്‍ പറ്റില്ലല്ലോ’, സൈബര്‍ ആക്രമണത്തിന് ദീപികയുടെ മറുപടി

ജെ എന്‍ യു സര്‍വകലാശാലയില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടെത്തി ഐക്യദാര്‍ഡ്യം അറിയിച്ചതിന് ബോളിവുഡ് താരം ദീപികാ പദുക്കോണിന് ട്വിറ്ററില്‍ ഉള്‍പ്പെടെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ജെഎന്‍യുവില്‍ ഗുണ്ടാ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് ദീപികയുടെ ഛപാക്ക് എന്ന സിനിമ ബഹിഷ്‌കരിക്കാന്‍ വ്യാപകമായ ആഹ്വാനവും ഉണ്ടായി. സംഘപരിവാര്‍ അനുയായികളും സൈബര്‍ ഗ്രൂപ്പുകളുമാണ് ദീപികയ്‌ക്കെതിരെ രംഗത്ത് വന്നത്. ഛപാക്ക് സിനിമയുടെ ഐഎംഡിബി റേറ്റിംഗ് മാസ് കാമ്പയിനിലൂടെ താഴ്ത്താനും ശ്രമം നടന്നു. ഇത് വിജയിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ വ്യാപക പ്രചരണത്തിലൂടെ ഐഎംഡിബിയില്‍ ഒരു സ്റ്റാറിലേക്ക് സിനിമയുടെ റേറ്റിംഗ് താഴ്ത്തുകയായിരുന്നു.

‘സിനിമയുടെ റേറ്റിംഗ് അവര്‍ക്ക് കുറക്കാം, മനസ് മാറ്റാന്‍ പറ്റില്ലല്ലോ’, സൈബര്‍ ആക്രമണത്തിന് ദീപികയുടെ മറുപടി
മമ്മൂട്ടി ഗുജറാത്ത് കലാപത്തെക്കുറിച്ച് പറഞ്ഞതിന് കുറ്റ്യാടിയുമായി ബന്ധമുണ്ടെന്ന് മുഹമ്മദ് റിയാസ്
‘സിനിമയുടെ റേറ്റിംഗ് അവര്‍ക്ക് കുറക്കാം, മനസ് മാറ്റാന്‍ പറ്റില്ലല്ലോ’, സൈബര്‍ ആക്രമണത്തിന് ദീപികയുടെ മറുപടി
‘ഒരാളുടെ ചിത്രം മോശമാക്കിയിട്ട് മറ്റൊരാള്‍ വിജയിക്കുന്നതില്‍ കാര്യമില്ല’, സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

സാമൂഹിക മാധ്യമങ്ങളില്‍ തനിക്കും സിനിമയ്ക്കും എതിരെ നടന്ന ആക്രമണത്തിന് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ദീപിക. 'അവര്‍ക്ക് ഐഎംഡിബി റേറ്റിംഗ് അല്ലേ മാറ്റാനാകൂ, എന്റെ മനസ് മാറ്റാനാകില്ലല്ലോ' എന്നാണ് ദീപിക പദുക്കോണ്‍ ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കിയത്. ട്വിറ്ററില്‍ ദീപികയുടെ പ്രതികരണത്തിന്റെ വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്ത് നിരവധി പേര്‍ അഭിനന്ദനവുമായി എത്തുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനുവരി അഞ്ചിന് ദീപിക ജെഎന്‍യു സന്ദര്‍ശിച്ചതിന് പിന്നാലെ ബോയ്‌കോട്ട് ഛപാക്ക് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ എതിരാളികള്‍ ട്രെന്‍ഡിംഗ് ആക്കി മാറ്റി. ഛപാക്ക് ടിക്കറ്റ് കാന്‍സര്‍ ചെയ്ത സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിപ്പിക്കപ്പെട്ടു. കൗണ്ടര്‍ കാമ്പയിനും സിനിമയ്ക്ക് മികച്ച പ്രതികരവും വന്നതോടെ ഛപാക്ക് റേറ്റിംഗ് നാലിലേക്ക് ഉയര്‍ന്നു. കാമ്പയിന് നടത്തിയവര്‍ തീവ്രദേശീയത മുന്‍നിര്‍ത്തിയുള്ള അജയ് ദേവ്ഗണ്‍ ചിത്രം താനാജിയുടെ റേറ്റിംഗ് 8.7 ആക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in