സച്ചിയുടെ ആ കഥകള്‍ ഏത് സിനിമയാക്കിയാലും ചെയ്യും, ചെയ്യേണ്ടെന്ന് തോന്നിയ കഥകള്‍ പറഞ്ഞിട്ടില്ല: പൃഥ്വിരാജ്

സച്ചിയുടെ ആ കഥകള്‍ ഏത് സിനിമയാക്കിയാലും ചെയ്യും, ചെയ്യേണ്ടെന്ന് തോന്നിയ കഥകള്‍ പറഞ്ഞിട്ടില്ല: പൃഥ്വിരാജ്

സച്ചി പറഞ്ഞ കഥകള്‍ കേട്ടതിന് ശേഷം ഇത് ചെയ്യേണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്ന് പൃഥ്വിരാജ് സുകുമാരന്‍. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം രണ്ട് വ്യക്തികള്‍ക്കിടയിലുള്ള പ്രശ്‌നം പ്രമേയമാകുന്ന സിനിമയാണ് അയ്യപ്പനും കോശിയുമെന്ന് പൃഥ്വിരാജ് സുകുമാരന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു. സച്ചിയുടെ ഇനി ചെയ്യാനിരിക്കുന്ന മൂന്നോ നാലോ കഥകള്‍ അറിയാം, അതില്‍ ഏത് സ്‌ക്രിപ്റ്റ് സിനിമയാക്കിയാലും ഞാന്‍ അത് ചെയ്യുമെന്ന് പൃഥ്വിരാജ്. ഭയങ്കര ടാലന്റഡ് ആയ തിരക്കഥാകൃത്താണ് സച്ചിയെന്നും പൃഥ്വിരാജ്.

വളരെ റോ-റിയല്‍ സിനിമയാണ് അയ്യപ്പനും കോശിയും. അത് ഷൂട്ട് ചെയ്ത രീതിയും അങ്ങനെയാണ്. സര്‍പ്രൈസിംഗ് ഗ്രോത്ത് ആണ് അയ്യപ്പനും കോശിയുടേത്. പൃഥ്വിരാജ് ദ ക്യുവിനോട് പറയുന്നു.

രഞ്ജിത്ത് വീണ്ടും അച്ഛന്‍ കഥാപാത്രമാകുന്നതിനെക്കുറിച്ച്

കൂടെ എന്ന സിനിമയില്‍ എന്റെ ഐഡിയയായിരുന്നു രഞ്ജിയേട്ടന്റെ കാസ്റ്റിംഗ്,അഞ്ജലിയുടെ അടുത്ത് ഞാനാണ് പറഞ്ഞത് രഞ്ജിയേട്ടന്‍ കറക്ടായിരിക്കുമെന്ന്. അയ്യപ്പനും കോശിയിലും ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് സിദ്ദിഖേട്ടന്‍ ആയിരുന്നു. തിരക്കായത് കൊണ്ട് ഡേറ്റ് ഉണ്ടായില്ല, അങ്ങനെ രഞ്ജിയേട്ടനെ നരയിടീച്ചു. കൂടെ എന്ന സിനിമലിയെ അച്ഛനും മകനും എന്തായിരുന്നോ അതിന്റെ നേര്‍ വിപരീത ദിശയിലാണ് അയ്യപ്പനും കോശിയിലെ അപ്പനും മകനും. ഇന്ററസ്റ്റിംഗ് ആയിരിക്കും അത്.

അയ്യപ്പനും കോശിയും ട്രെയിലര്‍ യൂട്യൂബില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ട്രെന്‍ഡിംഗ് ലിസ്റ്റിലുണ്ട്. പൃഥ്വിരാജും ബിജു മേനോനും വൈരികളായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കഥാപശ്ചാത്തലമാണ് അയ്യപ്പനും കോശിയും എന്ന സിനിമയുടേത്. അട്ടപ്പാടിയില്‍ സബ് ഇന്‍സ്‌പെക്ടറായി എത്തുന്ന അയ്യപ്പന്‍ നായരും 16 വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിച്ച ഹവീല്‍ദാര്‍ കോശി കുര്യനും തമ്മിലുള്ള ഈഗോയും തര്‍ക്കവും തല്ലും പ്രതികാരവുമാണ് സിനിമയെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. അനാര്‍ക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ക്രിസ്മസ് ചിത്രമായി വന്‍ വിജയം കൊയ്ത് ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം സച്ചിയുടെ രചന. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മാണം.

സച്ചിയുടെ ആ കഥകള്‍ ഏത് സിനിമയാക്കിയാലും ചെയ്യും, ചെയ്യേണ്ടെന്ന് തോന്നിയ കഥകള്‍ പറഞ്ഞിട്ടില്ല: പൃഥ്വിരാജ്
എസ് ഐ അയ്യപ്പനും ഹവീല്‍ദാര്‍ കോശിയും, പൃഥ്വിരാജ്-ബിജുമേനോന്‍ ചിത്രം 

അന്നാ രേഷ്മാ രാജന്‍, അനു മോഹന്‍, സാബുമോന്‍ അബ്ദുസമദ്, അനില്‍ നെടുമങ്ങാട്, ജോണി ആന്റണി, ഷാജു ശ്രീധര്‍, എന്നിവര്‍ ചിത്രത്തിലുണ്ട്. മോഹന്‍ദാസ് കലാസംവിധാനവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in