‘സിനിമ പരാജയപ്പെട്ടാല്‍ ആകെ കിട്ടുക ഒരു സിഡിയാണ്;എല്ലാരും സിനിമ ചെയ്യുന്നത് നന്നാക്കാന്‍ വേണ്ടിയാണ്’: ഒമര്‍ ലുലു 

നിര്‍മാതാക്കള്‍ക്ക് മുതല്‍മുടക്ക് തിരിച്ചുകിട്ടുക എന്നതാണ് ആദ്യ പരിഗണനയെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ അടുത്ത് വരുന്ന നിര്‍മാതാക്കള്‍ പൈസ തിരിച്ചുകിട്ടണം എന്നാഗ്രഹിക്കുന്നവരാണ്, ഒരു സിനിമ പരാജയപ്പെട്ട് കഴിഞ്ഞാല്‍ നിര്‍മാതാക്കളുടെ അവസ്ഥ ആര്‍ക്കും അറിയില്ല, അത്തരം ആളുകളെ കണ്ടിട്ടുണ്ട്, സിനിമ പരാജയപ്പെട്ടാല്‍ ആകെ കിട്ടുക ഒരു സിഡിയാണ്, അല്ലെങ്കില്‍ ഒരു ഹാര്‍ഡ് ഡിസ്‌ക് കിട്ടും, നമ്മളെ വിശ്വസിക്കുന്ന ഒരു പ്രൊഡ്യൂസര്‍, അയാള്‍ക്ക് മുടക്ക് മുതല്‍ തിരിച്ചുകൊടുക്കുക അതിനാപ്പം നമുക്ക് എന്ത് കൂട്ടിച്ചേര്‍ക്കാന്‍ പറ്റുമെന്നാണ് നോക്കുന്നതെന്നും ഒമര്‍ ലുലു പറഞ്ഞു.

റിയലിസ്റ്റിക് ആയാലേ സിഗ്നേച്ചര്‍ ഫിലിം ആവു എന്നില്ലലോ, നമ്മള്‍ സിനിമകള്‍ ചെയ്ത്‌കൊണ്ടിരിക്കുക, എല്ലാ സിനിമയും എല്ലാവരും ചെയ്യുന്നത് നന്നാക്കാന്‍ വേണ്ടിയാണ്, ആരും മോശമാകാന്‍ വേണ്ടി സിനിമ ചെയ്യുന്നില്ല. പിന്നെ എല്ലാം ലാലേട്ടന്‍ പറഞ്ഞത് പോലെ ഒരു മാജിക്കാണ്. അത് സംഭവിക്കുന്നതാണ്, അല്ലാതെ സംഭവിപ്പിക്കുന്നതല്ല. റിയലിസ്റ്റിക് ആയ ഒരുപാട് സിനിമകള് വരുന്നുണ്ട്, അങ്ങനെ സിനിമ ചെയ്യുന്നവര്‍ അങ്ങനെ ചെയ്യട്ടെ ഇങ്ങനത്തെ സിനിമ ചെയ്യുന്നവര്‍ ഇങ്ങനെ ചെയ്യട്ടെ..

ഒമര്‍ ലുലു

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒമര്‍ ലുലു ഒരുക്കുന്ന കോമഡി എന്റര്‍ടെയ്നറായ ധമാക്ക നാളെ റിലീസ് ചെയ്യും. അരുണ്‍ കുമാറും നിക്കി ഗല്‍റാണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മുകേഷ്, ഉര്‍വശി, ഇന്നസെന്റ്, ധര്‍മജന്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in