എന്തുകൊണ്ട് തുടര്‍ച്ചയായി ബിഗ് ബജറ്റ് സിനിമകള്‍ മോഹന്‍ലാലിന്റെ മറുപടി

എന്തുകൊണ്ട് തുടര്‍ച്ചയായി ബിഗ് ബജറ്റ് സിനിമകള്‍ മോഹന്‍ലാലിന്റെ മറുപടി

പുലിമുരുകന്‍ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത് മലയാള സിനിമാ വ്യവസായത്തിന് പുത്തന്‍ ഊര്‍ജ്ജമായിരുന്നു. പുലിമുരുകന് പിന്നാലെ മലയാളത്തിന് പുറത്ത് മോഹന്‍ലാല്‍ എന്ന താരത്തിന് ഉണ്ടായ വിപണിമൂല്യം അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സിനിമകളുടെ മുടക്കുമുതലിനെയും സ്വാധീനിച്ചു. മലയാളത്തില്‍ ബിഗ് ബജറ്റ് സിനിമകള്‍ തുടര്‍ച്ചയായി ചെയ്യുന്ന ഏക താരവും, അമ്പത് കോടിക്ക് മുകളില്‍ ബജറ്റ് ആലോചിക്കുന്ന ഒരേയൊരു താരവുമായി മോഹന്‍ലാല്‍. 200 കോടി കളക്ഷനിലെത്തിയ ലൂസിഫറിന് പിന്നാലെ നൂറ് കോടിക്ക് അടുത്ത് മുടക്കുമുതലിലാണ് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം. 20 കോടിക്ക് മുകളിലാണ് ബിഗ് ബ്രദര്‍ ബജറ്റ് എന്ന് കേള്‍ക്കുന്നു. ലൂസിഫര്‍ തുടര്‍ച്ചയായ എമ്പുരാന്‍ 50 കോടിക്ക് മുകളിലാണ് ബജറ്റ്, ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രവും ബിഗ് ബജറ്റിലാണ്. തുടര്‍ച്ചയായി ബിഗ് ബജറ്റ് സിനിമകള്‍ ചെയ്യുന്നതിന് കാരണമായി മോഹന്‍ലാല്‍ പറയുന്നത് ഇങ്ങനെ

ലൂസിഫര്‍ കഴിഞ്ഞപ്പോള്‍ അതിനെക്കാള്‍ വലിയൊരു സിനിമ ചെയ്യേണ്ടി വന്നു, അങ്ങനെയാണ് ഞങ്ങളുടെ കുഞ്ഞാലിമരക്കാര്‍ വന്നത്. അതിന് ശേഷം ബിഗ് ബ്രദര്‍ വന്നു. അതും വലിയൊരു ബിഗ് ബജറ്റ് സിനിമ. അത് കഴിഞ്ഞ് റാം, റാം പൂര്‍ത്തിയായാല്‍ ബറോസ്. അത് കഴിഞ്ഞ് നമ്മള്‍ ചെയ്യാന്‍ പോകുന്നത് എമ്പുരാന്‍. ഒരു ഘട്ടത്തിലെത്തുമ്പോള്‍ സിനിമയെ കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ വലിയ സിനിമ എടുക്കേണ്ടി വരും. വലിയ സിനിമ എടുക്കുമ്പോഴാണ് നാഷനല്‍ ലെവലും ഇന്റര്‍നാഷനല്‍ ലെവലും ശ്രദ്ധിക്കപ്പെടുക. അതിനുള്ള സാധ്യത നമ്മുക്കുണ്ട്. ആ സാധ്യത ഉപയോഗിച്ചു അത്രയേ ഉള്ളൂ.

മോഹന്‍ലാല്‍

എന്തുകൊണ്ട് തുടര്‍ച്ചയായി ബിഗ് ബജറ്റ് സിനിമകള്‍ മോഹന്‍ലാലിന്റെ മറുപടി
‘നമ്മുക്ക് ലോജിക് വേണോ എന്ന് ചോദിച്ചു’, കാര്‍ത്തിയും ജീത്തു ജോസഫും ദ ക്യു ഷോ ടൈമില്‍

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം ആണ് മോഹന്‍ലാലിന്റെ അടുത്ത സിനിമ. 2020 ജനുവരി അഞ്ചിന് ചിത്രീകരണം തുടങ്ങും. മോഹന്‍ലാലിന് നായികയായി എത്തുന്നത് ത്രിഷയാണ്. ലാലും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ് റാം. റാം എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ഡോക്ടറുടെ റോളിലാണ് തൃഷ. ബോളിവുഡ് താരം ആദില്‍ ഹുസൈന്‍ പ്രധാന റോളില്‍ റാമില്‍ ഉണ്ട്. സതീഷ് കുറുപ്പ് ആണ് ക്യാമറ. വിഷ്ണു ശ്യാം ആണ് സംഗീത സംവിധാനം. ഗാനരചന വിനായക് ശശികുമാര്‍. ഹി ഹാസ് നോ ബൗണ്ടറീസ് എന്ന റാമിന്റെ ടാഗ് ലൈന്‍.

എമ്പുരാന്‍, ലൂസിഫര്‍ സിനിമയെക്കുറിച്ചുള്ള വിമര്‍ശനങ്ങളുള്ള മറുപടി, പൃഥ്വിരാജ് സുകുമാരന്‍ അഭിമുഖം വീഡിയോ കാണാം

Related Stories

No stories found.
logo
The Cue
www.thecue.in