ഒരാളുടെയും ഭാവി നഷ്ടപ്പെടില്ല, ഷെയിന്‍ ഈ സിനിമകള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കുമെന്ന് സുഹൃത്ത്

ഒരാളുടെയും ഭാവി നഷ്ടപ്പെടില്ല, ഷെയിന്‍ ഈ സിനിമകള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കുമെന്ന് സുഹൃത്ത്

ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കത്തില്‍ ചലച്ചിത്ര മേഖലയില്‍ വ്യത്യസ്ഥ പ്രതികരണങ്ങളാണ് വരുന്നത്. ഷെയിന്‍ നിഗം എന്ന കലാകാരന് കയ്യടിക്കുമ്പോഴും വെയില്‍ എന്ന സിനിമയോടുള്ള സമീപനം ശരിയായിരുന്നില്ല എന്ന് പറയുന്നവര്‍ക്കൊപ്പം തന്നെ ഷെയിന്‍ നിഗം എല്ലാ നിലയ്ക്കും സഹകരിക്കുന്ന അഭിനേതാവാണെന്ന് ഉറപ്പിച്ച് മുന്‍ സിനിമകളുടെ സംവിധായകരും തിരക്കഥാകൃത്തുമൊക്കെ രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ പ്രശ്‌നത്തില്‍ ആരുടെയും ഭാവി നഷ്ടപ്പെടില്ലെന്നും ഷെയിന്‍ നിഗം ഈ സിനിമകള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കുമെന്നും ഷെയിന്‍ നിഗത്തിന്റെ സുഹൃത്തും സംവിധായകനുമായ ദേവന്‍

പ്രതികരണ രീതികള്‍ തെറ്റാണ് എന്ന് നമ്മുക്ക് എങ്ങനെ പറയാന്‍ സാധിക്കും? ഷെയിനും മറ്റ് ചില വ്യക്തികളും തമ്മില്‍ ഉള്ള പ്രശ്നമാണ്. ഒരാളുടെയും ഭാവി ഇവിടെ നഷ്ടപ്പെടില്ല, ഷെയിന്‍ ഈ സിനിമകള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കും, ഏതെങ്കിലും ഒരു സിനിമയുടെ സംവിധായകന്‍ എങ്കിലും ഷെയിന്‍ മോശമായി അഭിനയിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ? ഷൂട്ടിംഗ് സമയത്തും, ഡബ്ബിങ് സമയത്തും ഡയറക്ടറിനോടോ, പ്രൊഡ്യൂസറോടോ ഉള്ള ദേഷ്യം തീര്‍ക്കാന്‍ ഉഴപ്പുന്നവര്‍ നമ്മുടെ സിനിമ ഇന്‍ഡ്‌സ്ട്രയില്‍ തന്നെ ഉണ്ട്. ചെയ്യുന്ന ഓരോ സിനിമക്ക് വേണ്ടിയും ഷെയിന്‍ എത്ര എഫര്‍ട്ട് എടുക്കും എന്ന് ഷെയിനിന്റെ സിനിമകള്‍ സംവിധാനം ചെയ്തവര്‍ തന്നെ പറയുന്നുണ്ടെന്ന് ദേവന്‍ എഴുതുന്നു.

ഒരാളുടെയും ഭാവി നഷ്ടപ്പെടില്ല, ഷെയിന്‍ ഈ സിനിമകള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കുമെന്ന് സുഹൃത്ത്
ഷെയിന്‍ നിഗത്തിനെതിരെ കൂടുതല്‍ നിര്‍മ്മാതാക്കളുടെ പരാതി, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനം ഇന്ന്, പിന്തുണക്കില്ലെന്ന് താരസംഘടന 

ദേവന്‍ ഷെയിന്‍ നിഗത്തെക്കുറിച്ച് എഴുതിയത്

ഒരുപാട് പെര്‍ മെസ്സേജ് അയക്കുന്നുണ്ട്, 'ഷെയിന്‍ നിങ്ങളുടെ സുഹൃത്തല്ലേ.. പുള്ളിയെ ഉപദേശിച്ചൂടെ' എന്നൊക്കെ...

ദാ.. ഉപദേശവും കൊടുത്തു ചെവിക്കും പിടിച്ചു..'Bad Boy' എന്ന് വിളിയ്ക്കുകയും ചെയ്തു... ??

ഷെയിനിനെ പുണ്യാളന്‍ ആയി ഡിക്ലയര്‍ ചെയ്യാന്‍ വേണ്ടി ഒന്നും അല്ല ഈ പോസ്റ്റ്.

ചില കാര്യങ്ങളില്‍ ഷെയിന്‍ പ്രതികരിച്ച രീതി വേണ്ടിയിരുന്നില്ല എന്ന് നേരിട്ട് പറയുകയും ചെയ്തു.

'എന്നെ സ്‌നേഹിക്കാന്‍ വരുന്നവരെ ഞാന്‍ തിരിച്ച് സ്‌നേഹിക്കുന്നില്ലേ ചേട്ടാ.. പിന്നെ എന്താ എന്നെ ചീത്ത പറയുന്നവരെ ഞാന്‍ തിരിച്ച് ചീത്ത പറഞ്ഞാല്‍'

ഷെയിനിന്റെ നല്ലതിന് വേണ്ടി ആണ് എന്നൊക്കെ പറഞ്ഞ് ആദ്യം ഞാന്‍ കൗണ്ടര്‍ ചെയ്യാന്‍ നോക്കിയെങ്കിലും പിന്നെ ആലോചിച്ചപ്പോള്‍ തോന്നി,നമുക്കൊക്കെ ഷെയിനിന്റെ ജീവിതത്തില്‍ അഭിപ്രായങ്ങള്‍ പറയാം,പൊങ്കാല ഇടാം,ചാനല്‍ ചര്‍ച്ചകള്‍ വരെ നടത്താം..അവന് അവന്റെ വീട്ടില്‍ ഉള്ളവരെ വരെ തെറി വിളിച്ചവരെയോ വധഭീഷണി മുഴക്കിയവരെയോ തിരിച്ച് ഒന്നും പറയാനോ പ്രതികരിക്കാനോ പാടില്ലേ?

പ്രതികരണ രീതികള്‍ തെറ്റാണ് എന്ന് നമ്മുക്ക് എങ്ങനെ പറയാന്‍ സാധിക്കും? ഷെയിനും മറ്റ് ചില വ്യക്തികളും തമ്മില്‍ ഉള്ള പ്രശ്നമാണ്.

ഒരാളുടെയും ഭാവി ഇവിടെ നഷ്ടപ്പെടില്ല, ഷെയിന്‍ ഈ സിനിമകള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കും, ഏതെങ്കിലും ഒരു സിനിമയുടെ സംവിധായകന്‍ എങ്കിലും ഷെയിന്‍ മോശമായി അഭിനയിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ? ഷൂട്ടിംഗ് സമയത്തും, ഡബ്ബിങ് സമയത്തും ഡയറക്ടറിനോടോ, പ്രൊഡ്യൂസറോടോ ഉള്ള ദേഷ്യം തീര്‍ക്കാന്‍ ഉഴപ്പുന്നവര്‍ നമ്മുടെ സിനിമ ഇന്‍ഡ്‌സ്ട്രയില്‍ തന്നെ ഉണ്ട്.

ചെയ്യുന്ന ഓരോ സിനിമക്ക് വേണ്ടിയും ഷെയിന്‍ എത്ര effort എടുക്കും എന്ന് ഷെയിനിന്റെ സിനിമകള്‍ സംവിധാനം ചെയ്തവര്‍ തന്നെ പറയുന്നുണ്ട്.

പിന്നെ ഷെയിന്‍ എന്ന നടനോടുള്ള നമ്മുടെ ഇഷ്ടം, concern, ഷെയിന്റെ ഭാവിയെ കുറിച്ചുള്ള ആകുലതകള്‍ ഒക്കെ ആണ് എങ്കില്‍ നമ്മള്‍ ഷെയിനിനെ ചീത്ത വിളിക്കും മുന്‍പ് സത്യാവസ്ഥകള്‍ കൃത്യം ആയി അറിയണ്ടേ?..അത് മുഴുവനും മാധ്യമങ്ങളില്‍ വരുന്നുണ്ട് എന്ന് നമ്മള്‍ക്ക് കരുതാന്‍ ആകുമോ? പലപ്പോഴും ഒരേ മാധ്യമങ്ങളില്‍ തന്നെ രാവിലെ ഷെയിനിന്റെ കുറ്റം പറഞ്ഞിട്ട് ഉച്ചക്ക് സത്യാവസ്ഥ മനസിലാക്കി ഷെയിനിനെ ന്യായീകരിക്കുന്ന വാര്‍ത്തകള്‍ വരും പക്ഷെ എത്ര പേര്‍ ഇത് രണ്ടും വായിക്കുന്നുണ്ടാവാം?

ഒരാളുടെയും ഭാവി നഷ്ടപ്പെടില്ല, ഷെയിന്‍ ഈ സിനിമകള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കുമെന്ന് സുഹൃത്ത്
ഗള്‍ഫിലെ ജോലി കളഞ്ഞ് സിനിമ ചെയ്യാനിറങ്ങിയതാണ്, ഇനി എന്ത് ചെയ്യുമെന്നറിയില്ല, വെയില്‍ സംവിധായകന്‍ ശരത് 

വ്യക്തിജീവിതത്തില്‍ ഷെയിനിനെ നമുക്ക് ഷെയിനിന്റെ വഴിക്ക് വിടാം.നല്ല സിനിമകള്‍ വന്നാല്‍ കാണാം...ഇഷ്ടപ്പെട്ടാല്‍ കൈ അടികാം...ഇഷ്ടപെട്ടിലെങ്കില്‍ കൂവാന്‍ താല്പര്യം ഉണ്ടെങ്കില്‍ കൂവാം ഇല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ രണ്ട് വിമര്‍ശന പോസ്റ്റ് ഇടാം... ;)

നമ്മടെ ഷെയിന്‍ അല്ലെ...നല്ല സിനിമകളും നല്ല കഥാപാത്രങ്ങള്‍ ആയും ഷെയിന്‍ ഇനിയും വരും.നല്ല ഒരുപാട് സിനിമകള്‍ ആയി ഷെയിന്‍ നിറഞ്ഞാടട്ടെ നമ്മുടെ മുന്നില്‍...

Related Stories

No stories found.
logo
The Cue
www.thecue.in