ജോജുവേട്ടന്‍ രക്ഷയില്ല, ഫഹദിക്കയെ ആണ് ഇങ്ങനെ നോക്കി നിന്നിരുന്നത്: നിമിഷാ സജയന്‍

ജോജുവേട്ടന്‍ രക്ഷയില്ല, ഫഹദിക്കയെ ആണ് ഇങ്ങനെ നോക്കി നിന്നിരുന്നത്: നിമിഷാ സജയന്‍

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോലയില്‍ ജോജു ജോര്‍ജ്ജ് അവതരിപ്പിച്ച കഥാപാത്രം രക്ഷയില്ലെന്ന് നിമിഷാ സജയന്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിമിഷയ്ക്ക് നേടിക്കൊടുത്ത സിനിമയാണ് ചോല. വെനീസ് രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡിസംബര്‍ ആറിനാണ് തിയറ്ററുകളിലെത്തുന്നത്. ദ ക്യു അഭിമുഖത്തിലാണ് നിമിഷാ സജയന്‍ ചോലയെക്കുറിച്ച് സംസാരിക്കുന്നത്.

ചോലയില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സ്‌കൂള്‍ കുട്ടിയെയാണ് അവതരിപ്പിക്കുന്നത്. ചോല ഒരു സ്വതന്ത്ര സിനിമയാണ്. ഇരുപതിനും മുപ്പതിനും ഇടയിലുള്ള ക്രൂ ആണ് ഷൂട്ടിംഗിന് ഉണ്ടായിരുന്നതെന്നും നിമിഷാ സജയന്‍ ദ ക്യു ഷോ ടൈം അഭിമുഖത്തില്‍ പറഞ്ഞു.

ജോജുവേട്ടന്‍ ഒരു രക്ഷയില്ല, അഭിനയം. ഞാന്‍ എപ്പഴും പറയും ഫഹദിക്കയെ ആണ് ഞാന്‍ അഭിനയിക്കുന്നത് ഇങ്ങനെ നോക്കിനിന്നിരുന്നത്. അതുകഴിഞ്ഞ് ഞാന്‍ നോക്കി നിന്നിട്ടുളളത് ജോജുവേട്ടന്റെ പെര്‍ഫോര്‍മന്‍സ് ആണ്. പറയാതിരിക്കാന്‍ വയ്യ.

നിമിഷാ സജയന്‍

 ജോജുവേട്ടന്‍ രക്ഷയില്ല, ഫഹദിക്കയെ ആണ് ഇങ്ങനെ നോക്കി നിന്നിരുന്നത്: നിമിഷാ സജയന്‍
‘എന്താണ് ഈ സേഫ് സോണ്‍ ആക്ടര്‍ എന്ന് മനസിലായിട്ടില്ല’, നിവിന്‍ പോളി അഭിമുഖം 

പൊറിഞ്ചു മറിയം ജോസ് എന്ന വിജയചിത്രത്തിന് ശേഷം ജോജു ജോര്‍ജിന്റേതായി തിയറ്ററുകളിലത്തുന്ന സിനിമയാണ് ചോല. അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജാണ് സിനിമ നിര്‍മ്മിക്കുന്നതും. ഷാജി മാത്യു, അരുണാ മാത്യു, സിജോ വടക്കന്‍ എന്നിവര്‍ സഹനിര്‍മ്മാണം. കെ വി മണികണ്ഠനും സനല്‍കുമാര്‍ ശശിധരനും ചേര്‍ന്നാണ് തിരക്കഥ. സിനിമയിലെ പ്രമോ സോംഗില്‍ അഭിനയിച്ചിരിക്കുന്നത് ഹരീഷ് ശിവരാമകൃഷ്ണനും സിതാര കൃഷ്ണകുമാറുമാണ്. ബേസില്‍ സിജെയാണ് സംഗീത സംവിധാനം. തപസ് നായക് സൗണ്ട് മിക്‌സിംഗ്. ബേസിലും കുട്ടിരേവതിയുമാണ് ഗാനരചന. അജിത് ആചാര്യയാണ് ക്യാമറ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in