ഗോവാ രാജ്യാന്തര ചലച്ചിത്രമേള സുവര്‍ണ ജൂബിലിയില്‍ അടൂരിന് ക്ഷണമില്ല, 

ഗോവാ രാജ്യാന്തര ചലച്ചിത്രമേള സുവര്‍ണ ജൂബിലിയില്‍ അടൂരിന് ക്ഷണമില്ല, 

ഇഫി സുവര്‍ണ ജൂബിലി അടൂരിന് ക്ഷണമില്ല, 

ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള 2019ല്‍ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നത് എങ്ങിനെയാണെന്ന് മനസിലാകുന്നില്ലെന്നും അടൂര്‍. തന്റെ അറിവനുസരിച്ച് 1952ലാണ് മേള തുടങ്ങിയത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള. അസ്വീകാര്യനും അനഭിമതനുമായ വ്യക്തി ആയതിനാലാകാം ഗോവാ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍.

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സംഘാടകര്‍ വെള്ളം ചേര്‍ക്കുകയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. തിയറ്ററുകളില്‍ ഓടിയ സിനിമകളെ ഐഎഫ്എഫ്‌കെയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയായ പ്രവണത അല്ലെന്നും അടൂര്‍. കലാമികവുള്ള സിനിമകളെയും സംവിധായകരെയും പ്രോത്സാഹിപ്പിക്കാനുള്ള അവസരത്തെ തകര്‍ക്കരുതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ കേരളാകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഐ.എഫ്.എഫ്.കെയില്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും എന്റേതായിരുന്നു. അതില്‍ ഉള്‍പ്പെടാത്ത രണ്ട് ചിത്രങ്ങള്‍ മലയാളം സിനിമ ഇന്ന് എന്ന വിഭാഗമായി കാണിക്കണമെന്ന നിര്‍ദ്ദേശവും നടപ്പിലാക്കി. അത്തരം ചിത്രങ്ങളുടെ സംവിധായകര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കുന്നുണ്ട്. എന്നാല്‍ അതില്‍ സംഘാടകര്‍ വെള്ളം ചേര്‍ത്തു. രണ്ടെന്നത് ഏഴാക്കി. ഇപ്പോള്‍ 12 ആക്കി. എല്ലാ ചവറുകളും കുത്തി നിറയ്ക്കുന്നു. തിയറ്ററില്‍ ഓടിയ ചിത്രങ്ങളടക്കം അതിലേക്ക് തിരഞ്ഞെടുക്കുന്നു. ഇത് ശരിയായ പ്രവണതയല്ല. കലാ മികവുള്ള ചിത്രങ്ങളെയും സംവിധായകരേയും പ്രോത്സാഹിപ്പിക്കാനുള്ള ഒരു അവസരത്തെ തകര്‍ക്കരുത്. ഇപ്പോള്‍ കുറേ ചെറുപ്പക്കാര്‍ ഈ നിലപാടിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് . അവര്‍ പറയുന്നത് ന്യായമാണ്

അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമയെക്കുറിച്ച് അറിയാത്ത ഉദ്യോഗസ്ഥരാണ് ഗോവയിലെ മേള നടത്തുന്നതെന്നും അടൂര്‍. ഇന്ത്യയിലെ മികച്ച ഫെസ്റ്റിവല്‍ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയാണെന്നും അടൂര്‍.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in