‘തിലകന്‍ ചേട്ടന്റെ കണ്ണ് നിറഞ്ഞിരുന്നു’, തിലകന്റെ മരണത്തില്‍ ചിലര്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് വിനയന്‍

‘തിലകന്‍ ചേട്ടന്റെ കണ്ണ് നിറഞ്ഞിരുന്നു’, തിലകന്റെ മരണത്തില്‍ ചിലര്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് വിനയന്‍

തിലകന്റെ മരണത്തില്‍ ചിലര്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് സംവിധായകന്‍ വിനയന്‍. പത്ത് വര്‍ഷം നീണ്ട സിനിമാ വിലക്കിനെക്കുറിച്ച് വിശദീകരിക്കുന്ന ദ ക്യു അഭിമുഖത്തിലാണ് വിനയന്‍ തിലകന്‍ നേരിട്ട വിലക്കിനെക്കുറിച്ചും, പത്ത് വര്‍ഷം നേരിട്ട വിലക്കുണ്ടാക്കിയ വ്യക്തിപരമായ പ്രതിസന്ധിയെക്കുറിച്ചും വിശദീകരിക്കുന്നത്. താന്‍ നേരിട്ട വിലക്കിനെക്കാള്‍ തിലകന് വിലക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് തന്നെ ബാധിച്ചതെന്ന് വിനയന്‍. തിലകന്‍ ചേട്ടന്റെ കണ്ണ് നിറഞ്ഞ് കണ്ടിട്ടുള്ള അപൂര്‍വം ആളാണ് താനെന്നും വിനയന്‍.

മോഹന്‍ലാലോ മമ്മൂട്ടിയോ തിലകന്‍ ചേട്ടനെ വിലക്കണമെന്നോ, തിലകന്‍ ചേട്ടന്റെ കഞ്ഞിയില്‍ പാറ്റയിടണമെന്നോ പറയുമെന്ന് തോന്നുന്നില്ല, അന്ന് ഫെഫ്കയുടെ നേതൃത്വത്തിന്റെ വാശിയുണ്ടായിരുന്നു. വിനയന്റെ പടത്തില്‍ അഭിനയിച്ച ഇയാളെ മലയാള സിനിമയില്‍ വച്ചോണ്ടിരിക്കേണ്ട എന്ന വാശി. അത് സിനിമയ്ക്ക് അകത്തുള്ള നിയന്ത്രണമായി മാറി.

‘തിലകന്‍ ചേട്ടന്റെ കണ്ണ് നിറഞ്ഞിരുന്നു’, തിലകന്റെ മരണത്തില്‍ ചിലര്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് വിനയന്‍
‘മേനോന്‍ എന്ന ജാതിവാല്‍ ഉപേക്ഷിക്കുന്നു’; വി എ ശ്രീകുമാര്‍ എന്നറിയപ്പെട്ടാല്‍ മതിയെന്ന് സംവിധായകന്‍

ഫെഫ്ക ഉണ്ടാക്കിയ നിയന്ത്രണം പലര്‍ക്കും വഴങ്ങേണ്ടി വന്നു. തിലകന്‍ ചേട്ടന്‍ അവസാനം രണ്ടരമണിക്കൂര്‍ നാടകത്തില്‍ പോയി നിന്ന് അഭിനയിക്കുകയാണ്. രണ്ട് ഹാര്‍ട്ട് ഓപ്പറേഷന്‍ നടത്തിയ ഘട്ടത്തിലാണ്. എഴുപത്തിയഞ്ച് വയസിലാണ് നാടകത്തില്‍ പോയി അഭിനയിക്കുന്നത്. അത് കൊണ്ടാണ് തിലകന്‍ ചേട്ടന്റെ മരണത്തില്‍ ചിലര്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് ഞാന്‍ പറയുന്നത്. ആ വിലക്കില്ലെങ്കില്‍ തിലകന്‍ ചേട്ടന്‍ മൂന്നോ നാലോ വര്‍ഷം ജീവിച്ചിരുന്നേനെ.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പത്ത് വര്‍ഷത്തെ വിലക്ക് അവസാനിച്ചതിന് ശേഷം ആകാശഗംഗ എന്ന ഹൊറര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി പ്രേക്ഷകരിലെത്തിയിരിക്കുകയാണ് വിനയന്‍. 20 വര്‍ഷം മുമ്പ് സൂപ്പര്‍ഹിറ്റായ സ്വന്തം സിനിമയുടെ തുടര്‍ച്ചയാണ് പുതിയ ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in