‘പൊളിറ്റിക്കല്‍- റിലിജിയസ് സറ്റയറാണ് നാല്‍പത്തിയൊന്ന്’; ചിത്രം വിശ്വാസവും അവിശ്വാസവും ചര്‍ച്ച ചെയ്യുമെന്ന് ലാല്‍ജോസ്

‘പൊളിറ്റിക്കല്‍- റിലിജിയസ് സറ്റയറാണ് നാല്‍പത്തിയൊന്ന്’; ചിത്രം വിശ്വാസവും അവിശ്വാസവും ചര്‍ച്ച ചെയ്യുമെന്ന് ലാല്‍ജോസ്

ബിജു മേനോനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നാല്‍പത്തിയൊന്ന്. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടിറങ്ങിയ സഖാവ്, ഇടതുകൈയാല്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുകയും വലതു തോളില്‍ ഇരുമുടിക്കെട്ടേന്തുകയും ചെയ്യുന്ന മോഷന്‍ പോസ്റ്ററും, സമാനമായ ടീസറും പാട്ടുമെല്ലാം ഇതിനകം തന്നെ സിനിമയെക്കുറിച്ച് ചര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്.

ലാല്‍ജോസിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമാണ് നാല്‍പത്തിയൊന്ന്. വിശ്വാസവും അവിശ്വാസവും ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കും നാല്‍പത്തിയൊന്നെന്ന് ലാല്‍ജോസ് പറഞ്ഞു. ശബരിമല വിധി കഥാപശ്ചാത്തലത്തെ സ്വാധീനിക്കുന്നുണ്ടെയ്ന്ന് ആളുകള്‍ തിയ്യറ്ററില്‍ വന്നു കണ്ട് തീരുമാനിക്കട്ടെ, അത്തരം ട്രിക്കുകളൊക്കെ നമ്മുടെ വിപണനത്തിന്റെ കൂടി കാര്യമാണെന്നും ‘ദീപിക’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ജോസ് പറഞ്ഞു.

ശബരിമലയും ഇതില്‍ ഒരു വിഷയമാണ്. ഇതൊരു പൊളിറ്റിക്കല്‍-റിലിജയസ് സറ്റയറാണ്, വിശ്വാസവും അവിശ്വാസവുമൊക്കെ ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതിനപ്പുറം രണ്ട് വ്യത്യസ്ത വഴികളിലൂടെ പോകുന്ന രണ്ട് പുരുഷന്മാര്‍- ഉല്ലാസും വാവച്ചി കണ്ണനും അവര്‍ രണ്ട് പേരുടെയും പ്രണയങ്ങള്‍. അവരുടെ ജീവിതത്തില്‍ അവരുടെ പിടിവാശികള്‍,സദ്ഗുണങ്ങള്‍, ദുശീലങ്ങള്‍, അവര്‍ തമ്മിലുള്ള റസ്പ്ക്ട് ഇന്‍ ഹേറ്റ് റിലേഷന്‍ഷിപ്പ്.. ഇതെല്ലാ പറയുന്ന സിനിമയാണ്, 

ലാല്‍ജോസ്

ബിജു മേനോനൊപ്പം നവാഗതനായ ശരണ്‍ജിത്തും നായകതുല്യ കഥാപാത്രമായി ചിത്രത്തിലുണ്ട്. വാവാച്ചി കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് ശരണ്‍ അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഭാഗ്യസൂയം എന്ന കഥാപാത്രമായി നിമിഷാ സജയന്‍ ചിത്രത്തില്‍ നായികയായി എത്തുന്നു. നവാഗതനായ പിജി പ്രഗീഷ് ആണ് തിരക്കഥ. രാഷ്ട്രീയം,സംഘര്‍ഷം,ഭക്തി എന്നീ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന എന്റര്‍ടെയിനറാണ് ചിത്രമെന്നറിയുന്നു.

സുരേഷ് കൃഷ്ണ,ഇന്ദ്രന്‍സ്,ശിവജി ഗുരുവായൂര്‍,സുബീഷ് സുധി,വിജിലേഷ്, ഉണ്ണി നായര്‍, ഗോപാലകൃഷ്ണന്‍ പയ്യന്നൂര്‍, എല്‍സി സുകുമാരന്‍, ബേബി ആലിയ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായെത്തുന്നു.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് കൂടി പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ. സംവിധായകന്‍ ജി പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം. പ്രജിത്തിനൊപ്പം അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, മനോജ് ജി കൃഷ്ണന്‍ എന്നിവരും പങ്കാളികളാകുന്നു. എസ് കുമാര്‍ ഛായാഗ്രാഹകനായി വീണ്ടും ലാല്‍ജോസിനൊപ്പം കൈകോര്‍ക്കുന്ന ചിത്രവുമാണ് നാല്‍പ്പത്തിയൊന്ന്. ബിജിബാല്‍ ആണ് സംഗീത സംവിധാനം. ഗാനരചന റഫീക്ക് അഹമ്മദ്,ശ്രീരേഖാ ഭാസ്‌കര്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ്. ആര്‍ട് അജയ് മാങ്ങാട്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. കോസ്റ്റിയൂംസ് സമീറാ സനീഷ്, സ്റ്റില്‍സ് മോമി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in