‘മാടമ്പിയും പ്രമാണിയും ചെയ്തുണ്ടാക്കിയ പണമാണിത്’; തട്ടുപൊളിപ്പന്‍ സിനിമകള്‍ ചെയ്താലേ ‘സ്റ്റാന്റപ്പു’കളുമുണ്ടാകൂവെന്ന് ബി ഉണ്ണികൃഷ്ണന്‍ 

‘മാടമ്പിയും പ്രമാണിയും ചെയ്തുണ്ടാക്കിയ പണമാണിത്’; തട്ടുപൊളിപ്പന്‍ സിനിമകള്‍ ചെയ്താലേ ‘സ്റ്റാന്റപ്പു’കളുമുണ്ടാകൂവെന്ന് ബി ഉണ്ണികൃഷ്ണന്‍ 

തങ്ങള്‍ തട്ടുപൊളിപ്പന്‍ സിനിമകള്‍ ചെയ്താലെ സ്റ്റാന്‍ഡ് അപ്പ് പോലുള്ള സിനിമകള്‍ ഇവിടെയുണ്ടാകുവെന്ന് ബി ഉണ്ണികൃഷ്ണന്‍. സംരംഭങ്ങള്‍ക്ക് എല്ലാം അടിത്തറയായി വരുന്നത് മൂലധനമാണ്. താന്‍ മാടമ്പിയും പ്രമാണിയും പോലുള്ള ചിത്രങ്ങള്‍ ചെയ്തുണ്ടാക്കിയ പണവും ആന്റോ ജോസഫ് മമ്മൂക്കയെ വച്ചെടുക്കുന്ന ഗാനഗന്ധര്‍വ്വന്റെയൊക്കെ പൈസ തന്നെയാണ് ഇതിലേക്ക് വന്നിരിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലായിരുന്നു ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മൂലധനം എന്ന് പറയുന്ന ഒരു അനിവാര്യമായ ഇവിളിനെയാണ് നമ്മള്‍ അഡ്രസ് ചെയ്യുന്നത്. അത്തരത്തിലുള്ള പ്രത്യയശാസ്ത്ര വൈരുധ്യത്തെയും അതിന്റെ അനിവാര്യതയെയും നമുക്ക് തിരിച്ചറിയാം. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും തട്ടുപൊളിപ്പന്‍ സിനിമകള്‍ ചെയ്യേണ്ടതുണ്ട്, എന്നാലെ സ്റ്റാന്‍ഡ് അപ്പുകള്‍ ഇവിടെയുണ്ടാകു, ഞങ്ങള്‍ പൊളിറ്റിക്കലി ഇന്‍കറക്ടായി തന്നെയിരിക്കും പക്ഷേ നിങ്ങള്‍ പൊളിറ്റിക്കലി കറക്ടാവു, എന്നെങ്കിലും അത്തരം സിനിമ ചെയ്യണമെന്ന് തോന്നുമ്പോള്‍ തങ്ങള്‍ അത് ചെയ്യും

ബി ഉണ്ണികൃഷണന്‍

മലയാള സിനിമയില്‍ സ്ത്രീകളുടേതായ ഒരു ഇടം ഒരു ബദല്‍ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നതില്‍ പ്രമുഖയായിട്ടുള്ളയാളാണ് വിധു വിന്‍സന്റ്. അര്‍ത്ഥവത്തായ സംവാദത്തിലും സൗഹൃദത്തിലും മാത്രമാണ് സിനിമയ്ക്കുള്ളിെല രാഷ്ട്രീയ കൂട്ടായമകള്‍ക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയു എന്ന ബോധ്യം എനിക്കും വിധു വിന്‍സന്റിനുമുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടാണ് സ്റ്റാന്‍ഡ് അപ്പ് നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പൊളിറ്റിക്കല്‍ കറക്ടാണോ എന്നാണ് ചോദിക്കുന്നത്. തന്റെ പരിമിതമായ സൈദ്ധാന്തിക ജ്ഞാനത്തില്‍ മനസിലാക്കുന്നത് ഒരാള്‍ക്ക് ഒരിക്കലും പൊളിറ്റിക്കലി കറക്ടാകാന്‍ സാധിക്കില്ലെന്നാണെന്ന് ബി ഉണ്ണികൃഷണന്‍ പറഞ്ഞു, പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് എന്ന് പറയുന്നത് ഒരു ഐഡിലാണ്. നിങ്ങള്‍ നിങ്ങളുടെ തെറ്റുകളിലൂടെ അതിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ആ തെറ്റുകള്‍ തിരുത്തി തിരുത്തി മുന്നോട്ട് പോകുന്നതാണ്് സാര്‍ത്ഥകമായ രാഷ്ട്രീയം. അങ്ങനെ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നിന്ന് ചെയ്ത ചില തെറ്റുകളുടെ തിരുത്തലുകള്‍ കൂടിയാണ് സ്റ്റാന്‍ഡ് അപ്പ് എന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സിനിമയിലെ ആണുങ്ങളുടെ പ്രതിനിധികളായ ഞങ്ങള്‍, ഞങ്ങളുടെ സംഘടനകള്‍ ബദല്‍ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നു, നിങ്ങള്‍ വളയണ്ട, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. വളയാതെ അവര്‍ നിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ബി ഉണ്ണികൃഷണന്‍

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മാന്‍ഹോളിന് ശേഷം വിധു വിന്‍സന്റ് സംവിധാനം ചെയ്ത സിനിമയാണ് 'സ്റ്റാന്‍ഡ് അപ്പ്'. രജിഷാ വിജയനും നിമിഷ സജയനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in