‘ആ ചുംബനരംഗമില്ലെങ്കില്‍ ലൂക്കയില്ല’; സെന്‍സര്‍ബോര്‍ഡ് ഒഴിവാക്കരുതെന്ന് പറഞ്ഞ സീന്‍ ഡിവിഡിയില്‍ മുറിച്ചു കളഞ്ഞെന്ന് സംവിധായകന്‍

‘ആ ചുംബനരംഗമില്ലെങ്കില്‍ ലൂക്കയില്ല’; സെന്‍സര്‍ബോര്‍ഡ് ഒഴിവാക്കരുതെന്ന് പറഞ്ഞ സീന്‍ ഡിവിഡിയില്‍ മുറിച്ചു കളഞ്ഞെന്ന് സംവിധായകന്‍

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീന്‍ ഡിവിഡിയില്‍ നിന്നും മുറിച്ചുമാറ്റിയതിന്റെ വേദന പങ്കുവെച്ച് 'ലൂക്ക' സംവിധായകന്‍ അരുണ്‍ ബോസ്. സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ലൂക്കയുടെ ഡിവിഡി ഇറങ്ങിയപ്പോള്‍ കട്ട് ചെയ്തത് എന്തിനാണെന്ന് സംവിധായകന്‍ ചോദിക്കുന്നു. ലൂക്കായുടേയും നിഹാരികയുടേയും ഏറ്റവും ഇന്റിമേറ്റ് രംഗമാണ് മുറിച്ചുമാറ്റിയത്. സിനിമയുടെ പിന്നീടുള്ള മുന്നോട്ടുപോക്ക് പോലും ആ രംഗത്തില്‍ അധിഷ്ടിതമാണ്. ആ രംഗം ഇല്ലെങ്കില്‍ ലൂക്ക എന്ന സിനിമ ഇല്ലെന്നും അരുണ്‍ ബോസ് ചൂണ്ടിക്കാട്ടി.

ലൂക്ക എന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു കലാസൃഷ്ടി ആണെങ്കില്‍, അതിനെ അപൂര്‍ണമായ രൂപത്തില്‍ നിങ്ങളിലേക്ക് എത്തുന്നത് കാണേണ്ടി വരുന്ന അവസ്ഥയില്‍ വിഷമം ഉണ്ട്. കവിതയില്‍ ഒരു വരി നഷ്ടപ്പെട്ടാല്‍, ഒരു വാക്കു നഷ്ടപ്പെട്ടാല്‍ അത് നിര്‍ജീവമാണ്, സിനിമയും.

അരുണ്‍ ബോസ്

നിഹാരികയുടെ ജീവിതത്തിലെ ആദ്യത്തെ കരച്ചില്‍ ആണ് ആ ചുംബനം, വര്‍ഷങ്ങള്‍ ആയി അടക്കി വച്ച ഒരു തേങ്ങലിന്റെ പൊട്ടിത്തെറി. ആ ഒരു ഇന്റിമേറ്റ് രംഗം ഉള്ളതു കൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആ രംഗത്തിന്റെ പ്രസക്തി മനസിലായത് കൊണ്ട് അത് നിങ്ങള്‍ ഒരിക്കലും മുറിച്ചു മാറ്റരുത് എന്ന് അവര്‍ പറഞ്ഞപ്പോള്‍ സന്തോഷം തോന്നിയിരുന്നു. വളരെയേറെ ആലോചിച്ചെടുത്ത രംഗമാണ് ഡിവിഡിയില്‍ കട്ട് ചെയ്ത് കളഞ്ഞത്. പ്രേക്ഷകര്‍ ചിത്രം സ്വീകരിച്ച രീതിയില്‍ തങ്ങള്‍ എല്ലാവരും തൃപ്തരായിരുന്നു. കുടുംബപ്രേക്ഷകരും വീണ്ടും കാണാനെത്തിയവരുമുണ്ടായിരുന്നു. ആരും അപ്പോള്‍ ചോദ്യം ചെയ്യാതെ മനസിലേറ്റിയ രംഗം അപൂര്‍ണായി കാണേണ്ടി വന്നതില്‍ വിഷമുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

‘ആ ചുംബനരംഗമില്ലെങ്കില്‍ ലൂക്കയില്ല’; സെന്‍സര്‍ബോര്‍ഡ് ഒഴിവാക്കരുതെന്ന് പറഞ്ഞ സീന്‍ ഡിവിഡിയില്‍ മുറിച്ചു കളഞ്ഞെന്ന് സംവിധായകന്‍
‘നാടിന്റെ തിന്മകള്‍ സിനിമപോലാക്കി വിലസുന്നവര്‍’; അടൂരിനെതിരെ പരിഹാസവുമായി സോഹന്‍ റോയ്
ടൊവീനോയും അഹാനയും ലൂക്കയില്‍  
ടൊവീനോയും അഹാനയും ലൂക്കയില്‍  
‘ആ ചുംബനരംഗമില്ലെങ്കില്‍ ലൂക്കയില്ല’; സെന്‍സര്‍ബോര്‍ഡ് ഒഴിവാക്കരുതെന്ന് പറഞ്ഞ സീന്‍ ഡിവിഡിയില്‍ മുറിച്ചു കളഞ്ഞെന്ന് സംവിധായകന്‍
ഉടക്കിന് ബിജുമേനോന്‍ മീശ പിരിച്ച് പൃഥ്വിരാജും, അയ്യപ്പനും കോശിയും തുടങ്ങി

അരുണ്‍ ബോസിന്റെ പ്രതികരണം

ഒരു ഡയറക്ടര്‍ എന്ന നിലക്ക് വളരെ വിഷമം തോന്നിയ ഒരു കാര്യം പങ്കുവെക്കാനും, പ്രസക്തം എന്ന് നിങ്ങള്‍ക്കു തോന്നുന്നു എങ്കില്‍ അതെ പറ്റി ചിന്തിക്കുവാനും വേണ്ടി ആണ് ഞാന്‍ ഏതു എഴുതുന്നത്. ലൂക്ക എന്ന ചിത്രം തിയറ്ററില്‍ തന്നെ കണ്ട ഒരു നല്ല ശതമാനം പ്രേക്ഷകര്‍ ഇവിടെ ഉണ്ടെന്നു അറിയാം. നന്ദി. സിനിമ ഇറങ്ങി അതിന്റെ നൂറു ദിവസം പിന്നിടുക ആണ്. ഇപ്പോള്‍ അതിന്റെ ഡിവിഡിയും ഇറങ്ങിയിരിക്കുന്നു. ഞാനും അത് കണ്ടു. കണ്ട ഉടനെ തെന്നെ അതിറക്കിയ കമ്പനിയുമായി സംസാരിച്ചു. അതില്‍ ഒരു സീനിന്റെ ചില ഭാഗങ്ങള്‍ കട്ട് ചെയ്തിരിക്കുന്നു. അതില്ലെങ്കില്‍ എന്താണ് പ്രശ്‌നം. പ്രശ്‌നം ഉണ്ട്. സത്യത്തില്‍ ആ രംഗം ഇല്ലെങ്കില്‍ ലൂക്ക എന്ന സിനിമ ഇല്ല. പറഞ്ഞു വരുന്നത് ലൂക്ക - നിഹാരിക യുടെ വളരെ ഇന്റിമേറ്റ് ആയ ഒരു ലിപ് ലോക്ക് രംഗത്തെ പറ്റി ആണ്. അതൊരിക്കലും ഒരു സിനിമാറ്റിക് ഗിമ്മിക് അല്ല. വളരെ വളരെ ആലോചിച്ചെടുത്ത് ആണ്. ലുക്കായുടെ സെന്‍സറിന്റെ അന്ന് സ്‌ക്രീനിംഗ് കഴിഞ്ഞു സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ ഞങ്ങളെ (ഞാനും ലൂക്ക പ്രൊഡ്യൂസഴ്‌സ് ഉം) ഉള്ളിലേക്ക് വിളിപ്പിച്ചു. ആ ഒരു ഇന്റിമേറ്റ് രംഗം ഉള്ളത് കൊണ്ട് യു/എ മാത്രമേ തരാന്‍ പറ്റുക ഉള്ളു എന്നും, എന്നാല്‍ ആ രംഗത്തിന്റെ പ്രസക്തി മനസിലായത് കൊണ്ട് അത് നിങ്ങള്‍ ഒരിക്കലും മുറിച്ചു മാറ്റരുത് എന്നും പറഞ്ഞു. സത്യത്തില്‍ സന്തോഷം ആണ് തോന്നിയത്. എന്നാല്‍ ഡിവിഡി യില്‍ അത് മുറിച്ചു മാറ്റപെട്ടിരിക്കുന്നു. ആ സീന് ഷൂട്ട് ചെയ്യുമ്പോള്‍ അഹാനയോടും ടോവിനോയോടും പറഞ്ഞിരുന്നു. ഇത് ലുക്കാ നിഹാരികയുടെ ഏറ്റവും ഇമോഷണല്‍ ആയ മൊമെന്റ് ആണ്, അതില്‍ ഒരു ശതമാനം പോലും ലസ്റ്റ് ഇല്ല. ലുക്കാ യുടെ ഇമോഷണല്‍ ആയുള്ള സംസാരത്തിന്റെ ഉത്തരം ഡയലോഗ് കൊണ്ടല്ല മറിച്ചു ഒരു നോട്ടം കൊണ്ടും ചുംബനം കൊണ്ടും ആണ് നിഹാരിക നല്‍കേണ്ടത് എന്ന്. മാത്രമല്ല ചുംബിക്കുമ്പോള്‍ ഒരിക്കലും ചിരി ഉണ്ടാകരുത്, നേരിയ പുഞ്ചിരി പോലും. നിഹാരികയുടെ ജീവിതത്തിലെ ആദ്യത്തെ കരച്ചില്‍ ആണ് ആ ചുംബനം, വര്‍ഷങ്ങള്‍ ആയി അടക്കി വച്ച ഒരു തേങ്ങലിന്റെ പൊട്ടിത്തെറി പോലെ ആവണം അത്, ഏങ്ങല്‍ അടിക്കുന്ന പോലെ. സിനിമയുടെ പിന്നീടുള്ള പ്രോഗ്രഷന്‍ പോലും ആ രംഗത്തില്‍ അധിഷ്ടിതം ആണ്.

‘ആ ചുംബനരംഗമില്ലെങ്കില്‍ ലൂക്കയില്ല’; സെന്‍സര്‍ബോര്‍ഡ് ഒഴിവാക്കരുതെന്ന് പറഞ്ഞ സീന്‍ ഡിവിഡിയില്‍ മുറിച്ചു കളഞ്ഞെന്ന് സംവിധായകന്‍
ദുല്‍ഖറിനൊപ്പം കേരള രാഷ്ട്രീയം പറയാന്‍ ജോയ് മാത്യു, പൊളിറ്റിക്കല്‍ ത്രില്ലര്‍ ജനുവരിയില്‍

ലൂക്ക ഇറങ്ങി ഈ നിമിഷം വരെ ആ രംഗത്തെ പ്രേക്ഷകര്‍ മറ്റൊരു രീതിയില്‍ കണ്ടിട്ടില്ല അന്നാണ് ഞാന്‍ മനസിലാക്കുന്നത്. അല്ലെങ്കില്‍ ഒരു കോണ്‍ട്രോവോര്‍സി ആയോ, ഗിമ്മിക് ആയോ പണ്ടേക്കു പണ്ടേ വാര്‍ത്തകളിലും റിവ്യൂ കളിലും നിറഞ്ഞേനേ. ഒരു പക്ഷെ അത് സിനിമ യുടെ നെഗറ്റീവ് പബ്ലിസിറ്റി തന്നെ ആയേനെ. പക്ഷെ ലുക്ക പ്രേക്ഷകര്‍ സ്വീകരിച്ച രീതിയില്‍ ഞങ്ങള്‍ എല്ലാവരും തൃപ്തര്‍ ആയിരുന്നു എന്നതാണ് സത്യം. കുടുംബപ്രേക്ഷകര്‍ ഉണ്ടായിരുന്നു, റിപീറ്റഡ് ഓടിയന്‍സ് ഉണ്ടായിരുന്നു. ലുക്കയിലെ ലിവിങ് ടുഗെതര്‍ഉം, ചുംബന രംഗവും, രണ്ടുപേരുടെയും അപ്രസക്തമായ ജാതിയോ മതമോ പശ്ചാത്തലമോ, സൊസൈറ്റിയോടുള്ള സമീപനമോ, ബൊഹീമിയന്‍ ലൈഫ്ഓ, ഒന്നും ആന്റിസോഷ്യല്‍ ആയി മലയാളി സമൂഹം വിലയിരുത്തിയിട്ടില്ല. ലുക്കയും നിഹാരികയും ഒരുമിച്ചു ഉറങ്ങി എഴുന്നേറ്റ ശേഷം ആണ് അവര്‍ പരസ്പരം പ്രണയത്തില്‍ ആണ് എന്ന് അവര്‍ തിരിച്ചറിയുന്നത് തന്നെ. 'കല്യാണം, എന്തിനാ, ചുമ്മാ നാട്ടുകാരെ ബോധ്യപ്പെടുത്താന്‍' എന്ന് പറയുന്ന ലൂക്ക യും ഉണ്ട്. അതൊന്നും ആരും ചോദ്യം ചെയ്യാതിരുന്ന സാഹചര്യത്തില്‍, അതിനെ ആസ്വദിച്ചു മനസ്സില്‍ ഏറ്റിയ സാഹചര്യത്തില്‍, ലുക്ക എന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു കലാസൃഷ്ടി ആണെങ്കില്‍, അതിനെ അപൂര്‍ണമായ രൂപത്തില്‍ നിങ്ങളിലേക്ക് എത്തുന്നത് കാണേണ്ടി വരുന്ന അവസ്ഥയില്‍ വിഷമം ഉണ്ട്. കവിതയില്‍ ഒരു വരി നഷ്ടപ്പെട്ടാല്‍, ഒരു വാക്കു നഷ്ടപ്പെട്ടാല്‍ അത് നിര്‍ജീവമാണ്, സിനിമയും.

‘ആ ചുംബനരംഗമില്ലെങ്കില്‍ ലൂക്കയില്ല’; സെന്‍സര്‍ബോര്‍ഡ് ഒഴിവാക്കരുതെന്ന് പറഞ്ഞ സീന്‍ ഡിവിഡിയില്‍ മുറിച്ചു കളഞ്ഞെന്ന് സംവിധായകന്‍
ജല്ലിക്കട്ടിലെ മഹിഷ പുരുഷാരം 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in