കമല്‍ ഹാസന് കൊവിഡ്

കമല്‍ ഹാസന് കൊവിഡ്

നടന്‍ കമല്‍ ഹാസന് കൊവിഡ് സ്ഥിരീകരിച്ചു. യുഎസ്എയില്‍ നിന്നും മടങ്ങിയെത്തിയതിന് ശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ക്വാറന്റൈനിലാണ്. കമല്‍ ഹാസന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

'അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ ചെറിയ ചുമയുണ്ടായിരുന്നു. അതേ തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ ക്വാറന്റൈനിലാണ്. കൊവിഡ് എവിടെയും പോയിട്ടില്ലെന്ന് എല്ലാവരും തിരിച്ചറിയണം. അതിനാല്‍ രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കണം' എന്നാണ് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തത്.

അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമാണ് റിലീസ് കാത്തിരിക്കുന്ന കമല്‍ ഹാസന്‍ ചിത്രം. ചിത്രത്തില്‍ കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രം കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്‌ഐ) ആണ് നിര്‍മ്മിക്കുന്നത്. നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിലുണ്ട്.

The Cue
www.thecue.in