'മോഹന്‍ലാല്‍ മണ്ടന്‍, ഒടിടിക്ക് പടം നല്‍കി സിനിമ മേഖലയെ നശിപ്പിക്കുന്നു'; ഡോ ഫസല്‍ ഗഫൂര്‍

'മോഹന്‍ലാല്‍ മണ്ടന്‍, ഒടിടിക്ക് പടം നല്‍കി സിനിമ മേഖലയെ നശിപ്പിക്കുന്നു'; ഡോ ഫസല്‍ ഗഫൂര്‍

മോഹന്‍ലാല്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സിനിമ നല്‍കി മലയാള സിനിമയെ നശിപ്പിക്കുന്നുവെന്ന് എംഇസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. മരക്കാര്‍ സിനിമയുടെ വിഷയുവമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കുത്തക കമ്പനികളായ ഒടിടിക്ക് സിനിമ നല്‍കുന്ന മോഹന്‍ലാല്‍ മണ്ടനാണെന്നും ഡോ ഫസല്‍ ഗഫൂര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ എംഇഎസ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വിമര്‍ശനം.

സിനിമകള്‍ ഒടിടിക്ക് നല്‍കുമ്പോള്‍ അതില്‍ ലാഭമുണ്ടാവുന്നത് കുത്തക കമ്പനികള്‍ക്കാണ്. അതില്‍ നിന്ന് ഒരു തരി ലാഭം പോലും സംസ്ഥാനത്തിന് ലഭിക്കില്ല. ഇത് സിനിമ മേഖലയുടെയും തിയേറ്ററുകളുടെയും തകര്‍ച്ചയാണ് ഉണ്ടാവുക. മുഖ്യമന്ത്രി മരക്കാര്‍ റിലീസിന്റെ കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ കാരണമിതാണെന്നും ഡോ.ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.

'കഴിഞ്ഞ രണ്ടാഴ്ച്ചയായി മരക്കാര്‍ ഒടിടിക്ക് കൊടുക്കുമോ എന്ന ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ഒടിടിക്ക് സിനിമ കൊടുക്കും സിനിമ മേഖല തകര്‍ന്ന് പോകും എന്നൊക്കെയുള്ള ആശങ്ക നിനില്‍ക്കെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെടുന്നത്. ഒടിടി എന്നത് കുത്തകകള്‍ക്ക് ലാഭമുണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സംസ്ഥാനത്തിന് ഒരു ഉപകാരവുമില്ല. സിനിമ മേഖലയും തിയേറ്ററുകളും നശിച്ചാല്‍ മാത്രമെ കുത്തക കമ്പനികള്‍ റേറ്റ് കുറക്കുകയുള്ളു. മോഹന്‍ലാല്‍ ഒരു മണ്ടനാണെന്നാണ് എനിക്ക് തോന്നുന്നത്. അയാള്‍ മലയാള സിനിമയെ നശിപ്പിക്കുകയാണ്. കാരണം മോഹന്‍ലാല്‍ ഒരു സിനിമയല്ല നാല് സിനിമയാണ് ഒടിടിക്ക് കൊടുക്കുന്നത്.' - എന്നാണ് ഡോ.ഫസല്‍ ഗഫൂര്‍ പറഞ്ഞത്.

Related Stories

No stories found.
The Cue
www.thecue.in