സുശാന്ത് സിംഗ് രാജ്പുത്തിന്റെ അഞ്ച് ബന്ധുക്കള്‍ റോഡപകടത്തില്‍ മരിച്ചു

സുശാന്ത് സിംഗ് രാജ്പുത്തിന്റെ അഞ്ച് ബന്ധുക്കള്‍ റോഡപകടത്തില്‍ മരിച്ചു

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ കുടുംബത്തിലെ അഞ്ച് പേര്‍ റോഡപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച്ച രാവിലെയാണ് ബന്ധുക്കള്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333ല്‍ വച്ചാണ് അപകടം നടന്നത്. വാഹനത്തിന്റെ ഡ്രൈവറും മരണപ്പെട്ടു.

സുശാന്ത് സിംഗിന്റെ സഹോദരിയുടെ ഭര്‍ത്താവ് ഒ.പി സിംഗിന്റെ ബന്ധു ലാല്‍ജീത് സിംഗാണ് മരിച്ചവരില്‍ ഒരാള്‍. ലാല്‍ജീത് സിംഗും മക്കളും ബന്ധുക്കളുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. പട്‌നയില്‍ നിന്ന് മടങ്ങവെയാണ് അപകടം നടന്നത്. ലാല്‍ജിത് സിംഗിന്റെ മകളായ അമിത് ശേഖര്‍, രാം ചന്ദ്രസിംഗ് ബന്ധുക്കളായ ബേബി ദേവി, അനിത ദേവി ഡ്രൈവര്‍ പ്രീതം കുമാര്‍ എന്നിവരാണ് മരിച്ചത്.

'ഒരു ട്രക്കും എസ്യുവിയും കൂട്ടിയിടിച്ച് വലിയ അപകടമാണ് സംഭവിച്ചത്. പത്ത് പേരാണ് എസ്‌യുവിയില്‍ ഉണ്ടായിരുന്നത്. അതില്‍ ഡ്രൈവര്‍ ഉള്‍പ്പടെയുളള ആറ് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ബാക്കി നല് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്' എന്നാണ് ലക്ഷിസരായ് എസ്പി സുശീല്‍ കുമാര്‍ അപകടത്തെ കുറിച്ച് പറഞ്ഞത്.

The Cue
www.thecue.in