'ഗംഗുഭായ്' 2022 ഫെബ്രുവരിയില്‍ തിയേറ്ററിലേക്ക്; ആലിയ-ബന്‍സാലി ചിത്രം റിലീസ് പ്രഖ്യാപിച്ചു

'ഗംഗുഭായ്' 2022 ഫെബ്രുവരിയില്‍ തിയേറ്ററിലേക്ക്; ആലിയ-ബന്‍സാലി ചിത്രം റിലീസ് പ്രഖ്യാപിച്ചു

ബോളിവുഡ് താരം ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കിയ 'ഗംഗുഭായ് കത്തിയവാഡി'യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2022 ഫെബ്രുവരി 18നാണ് തിയേറ്ററിലെത്തുക. ഈ വര്‍ഷം ജൂലൈയില്‍ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.

മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഫിയാ ക്വീനിനെനയാണ് ആലിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ. സഞ്ജയ് ലീല ബന്‍സാലിയുടെ പിറന്നാള്‍ ദിവസത്തില്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരുന്നു. ശരീരഭാഷയിലും വാക്കിലും നോക്കിലുമെല്ലാം കരുത്തിനെയും അധികാരത്തെയും പ്രതിനിധീകരിക്കുന്ന ഗംഗുഭായിയെയാണ് ടീസറിലുള്ളത്.

സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ. ഗാനങ്ങള്‍ സഞ്ജയ് ലീലാ ബന്‍സാലി. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിലുണ്ട്. അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയും കാമിയോ റോളുകളിലെത്തും. ഗുജറാത്തിലെ കത്തിയവാഡില്‍ നിന്ന് കാമാത്തിപുരയിലെത്തി ഡോണ്‍ ആയി മാറിയ ഗംഗുഭായ് ആലിയയുടെ കരിയറിലെ വമ്പന്‍ മേക്ക് ഓവറുകളിലൊന്നായാണ് ബോളിവുഡിലെ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്.

The Cue
www.thecue.in