കുറുപ്പ് എങ്ങനെയുണ്ട്?; പ്രേക്ഷക പ്രതികരണം

കുറുപ്പ് എങ്ങനെയുണ്ട്?; പ്രേക്ഷക പ്രതികരണം

നീണ്ട ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന ചിത്രത്തിലൂടെ തിയേറ്ററുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. കേരളത്തില്‍ മാത്രം 450 തിയേറ്ററുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. കുറുപ്പിന്റെ ആദ്യ ഷോ കഴിയുമ്പോള്‍ സമൂഹമാധ്യമത്തില്‍ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണവും ശ്രദ്ധേയമാവുകയാണ്.

THE CUE OFFICIAL

മിശ്ര അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. മികച്ച തിയേറ്റര്‍ അനുഭവം തന്നെയാണ് ചിത്രമെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെടുമ്പോഴും ചിത്രത്തിന്റെ ആദ്യ പകുതി ലാഗ് അടിപ്പിച്ചുവെന്നും പ്രതികരണങ്ങളുണ്ട്. അതേസമയം സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതത്തിനും പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇന്ദ്രജിത്ത്, ദുല്‍ഖര്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

THE CUE OFFICIAL
THE CUE OFFICIAL

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് കുറുപ്പ്. മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറ് മാസത്തോളമാണ് കുറുപ്പിന്റെ ചിത്രീകരണം നീണ്ടത്.

THE CUE OFFICIAL
The Cue
www.thecue.in