'മലയാള സിനിമക്ക് വേണ്ടി ആന്റണിയുടെ വിട്ടുവീഴ്ച്ച'; സജി ചെറിയാന്‍

'മലയാള സിനിമക്ക് വേണ്ടി ആന്റണിയുടെ വിട്ടുവീഴ്ച്ച'; സജി ചെറിയാന്‍

മരക്കാര്‍ സിനിമയുടെ തിയേറ്റര്‍ റിലീസ് ആന്റണി പെരുമ്പാവൂര്‍ മലയാള സിനിമയുടെ വളര്‍ച്ചക്ക് വേണ്ടി നടത്തിയ വിട്ടുവീഴ്ച്ചയെന്ന് സിനിമ മന്ത്രി സജി ചെറിയാന്‍. ഡിസംബര്‍ 2ന് മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന വിവരം മാധ്യമങ്ങളെ അറിയിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ചേമ്പറും സര്‍ക്കാറും തമ്മിലുള്ള ചര്‍ച്ചക്ക് ശേഷമാണ് ഉപാധികളൊന്നും ഇല്ലാതെ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനമായത്.

മന്ത്രി പറഞ്ഞ വാക്കുകള്‍:

'ഇന്ന് തിയേറ്ററിന്റെ ബാരവാഹികളുമായി ഞാന്‍ നിയമസഭ മന്ദിരത്തില്‍ വെച്ച് ചര്‍ച്ച നടത്തി. അതിന് ശേഷം ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചു. സുരേഷ് കുമാറുമായി സംസാരിച്ച് ഞാനുമായി ഒരു ചര്‍ച്ച നടത്താമെന്ന് അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഷാജി എന്‍ കരുണ്‍, സുരേഷ് കുമാര്‍, വിജയകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. അതിന്റെ അടിസ്ഥാനത്തിലാണ് മരക്കാര്‍ ഡിസംബര്‍ 2ന് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. യാതൊരു ഉപാധികളും ഇല്ലാതെ എല്ലാ തിയേറ്ററിലും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനമായത്. ആന്റണി പെരുമ്പാവൂരിന് സിനിമ നിര്‍മ്മച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനാലാണ് അദ്ദേഹം ഒടിടി പ്ലാറ്റ്‌ഫോമുകളുമായ ചര്‍ച്ച നടത്തിയത്. എന്നല്‍ മലയാള സിനിമയുടെ വളര്‍ച്ചക്കും സിനിമ വ്യവസായത്തിലെ ആളുകള്‍ക്ക് വേണ്ടിയും അദ്ദേഹം വലിയൊരു വിട്ടുവീഴ്ച്ച നടത്തിയിരിക്കുകയാണ്.'

ഫിലിം ചേംബറിന്റെ അപ്രതീക്ഷിത നീക്കമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് വഴിയൊരുക്കിയത്. ഫിലിം ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവര്‍ മന്ത്രി സജി ചെറിയാനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മരക്കാര്‍ തിയറ്റര്‍ റിലീസ് തീരുമാനം. മോഹന്‍ലാലും പ്രിയദര്‍ശനും തിയറ്റര്‍ റിലീസ് മതിയെന്ന തീരുമാനത്തിലേക്ക് എത്തിയെന്ന് മന്ത്രി സജി ചെറിയാന്‍.മരക്കാര്‍ റിലീസിന് മുന്നോടിടായി തിയറ്റര്‍ പ്രവേശനം നൂറ് ശതമാനമായി ഉയര്‍ത്തുമെന്ന ധാരണക്കും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.

The Cue
www.thecue.in