സെല്‍ഫി എടുത്തിട്ടും എടുത്തിട്ടും മതിവരാത്ത ആരാധകന്‍; അസ്വസ്തനായി സല്‍മാന്‍ ഖാന്‍, വീഡിയോ

സെല്‍ഫി എടുത്തിട്ടും എടുത്തിട്ടും മതിവരാത്ത ആരാധകന്‍; അസ്വസ്തനായി സല്‍മാന്‍ ഖാന്‍, വീഡിയോ

ബോളിവുഡ് താരം സല്‍മാന്‍ ഖാനൊപ്പം സെല്‍ഫിയെടുക്കുന്ന ആരാധകന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ തരംഗമാവുന്നു. താരങ്ങളോടുള്ള ആരാധന മൂലം സെല്‍ഫി എടുക്കുന്നത് പതിവ് സംഭവമാണ്. എന്നാല്‍ സല്‍മാന്‍ ഖാന്‍ ആരാധകന്‍ വൈറലായത് സെല്‍ഫി എടുത്തിട്ടും എടുത്തിട്ടും മതിവരാഞ്ഞിട്ടാണ്.

ആരാധകന്‍ ആദ്യം സെല്‍ഫിയെടുക്കാന്‍ എത്തിയപ്പോള്‍ സല്‍മാന്‍ ഖാന്‍ സമ്മതിച്ചു. എന്നാല്‍ സെല്‍ഫിക്ക് പിന്നാലെ സെല്‍ഫിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ സല്‍മാന്‍ ഖാന്‍ അസ്വസ്ഥനായി. ആരാധകന്‍ ശല്യമായതോടെ യുവാവിനെ പിടിച്ചുമാറ്റാന്‍ സുരക്ഷാ ജീവനക്കാരോട് സല്‍മാന്‍ ആവശ്യപ്പെടുകയായിരുന്നു.

അതോടെ ആരാധകനും സെല്‍ഫിയെടുക്കല്‍ അവസാനിപ്പിച്ച് പിന്‍മാറുകയായിരുന്നു. ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് എത്തിയതായിരുന്നു സല്‍മാന്‍ ഖാന്‍. അപ്പോഴാണ് സംഭവം നടന്നത്.

The Cue
www.thecue.in