ഫീല്‍ ഗുഡ് ട്രാക്കില്‍ മിഥുന്‍ മാനുവല്‍ തോമസ്; ഇന്ദ്രന്‍സും അജുവും വിജയ് ബാബുവും പ്രധാന താരങ്ങള്‍

ഫീല്‍ ഗുഡ് ട്രാക്കില്‍ മിഥുന്‍ മാനുവല്‍ തോമസ്; ഇന്ദ്രന്‍സും അജുവും വിജയ് ബാബുവും പ്രധാന താരങ്ങള്‍

മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി ഇന്ദ്രന്‍സും വിജയ് ബാബുവും അജു വര്‍ഗീസും. മിഥുന്‍ തന്നെ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്.

നര്‍മ്മം കേന്ദ്രീകരിച്ചുള്ള ഒരു ഫീല്‍ ഗുഡ് മൂവിയായിരിക്കും ഇതെന്നാണ് ഒരു അഭിമുഖത്തില്‍ വിജയ് ബാബു പറഞ്ഞത്. കൂടുതലും പുതിയ ആളുകളാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വയനാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബിജുക്കുട്ടന്‍, അനീഷ് ഗോപാല്‍ തുടങ്ങിയവരുടെ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ടെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഗ് ബജറ്റ് 3ഡി ചിത്രം ആട് 3, മലയാളത്തില്‍ ഹിറ്റായ ത്രില്ലര്‍ചിത്രം അഞ്ചാം പാതിരയുടെ ബോളിവുഡ് റീമേക്ക് എന്നിവ മിഥുന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ചിത്രീകരണം വൈകുന്നതു കൊണ്ടാണ് പുതിയ ചിത്ത്രതിലേക്ക് കടന്നത്.

Related Stories

No stories found.