ബ്ലൂ സട്ടൈ മാരന്റെ വിവാദ ചിത്രം 'ആന്റി ഇന്ത്യന്‍', ഡിസംബറില്‍ തിയറ്ററുകളില്‍

ബ്ലൂ സട്ടൈ മാരന്റെ വിവാദ ചിത്രം 'ആന്റി ഇന്ത്യന്‍', ഡിസംബറില്‍ തിയറ്ററുകളില്‍

ബ്ലൂ സട്ടൈ മാരന്റെ ആദ്യ സംവിധാന സംരംഭമായ 'ആന്റി ഇന്ത്യന്‍' ഡിസംബറില്‍ തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപനം. കോളിവുഡില്‍ യൂട്യൂബ് സിനിമാ റിവ്യൂ പ്രോഗ്രാമുകളില്‍ ഭീഷണിയും ഫാന്‍സ് സൈബര്‍ അറ്റാക്കും പൊലീസ് കേസും വരെ നേരിട്ട ആളാണ് ബ്ലൂ സട്ടൈ മാരന്‍. ഇഷ്ടപ്പെടാത്ത സിനിമകള്‍ക്ക് മേല്‍ ചൊരിയുന്ന പരിഹാസവും ട്രോളും വിമര്‍ശനവും കൊണ്ടാണ് ബ്ലൂ സട്ടൈ മാരന്‍ എന്ന നിലക്കുപ്പായക്കാരന്‍ റിവ്യൂവര്‍ ശ്രദ്ധേയനായത്.

2019 അവസാനമായിരുന്നു താന്‍ സംവിധായകനാകുന്നു എന്ന വിവരം ബ്ലൂ സട്ടൈ മാരന്‍ പങ്കുവെച്ചത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയായിരുന്നു സിനിമ പൂര്‍ത്തിയാക്കിയത്.

ആന്റി ഇന്ത്യന് ആദ്യം സെന്‍സര്‍ ബോര്‍ഡ് പൂര്‍ണവിലക്ക് ഏര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. സിനിമ പൂര്‍ണമായും വിശ്വാസങ്ങളെയും രാഷ്ട്രീയത്തെയും അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചിത്രത്തിന് സെന്‍സറിങ് നിഷേധിച്ചത്. പിന്നീട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയായിരുന്നു.

ഈ വാരം ആദ്യം ചിത്രത്തിന്റെ ട്രെയിലര്‍ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബ്ലൂ സട്ടൈ മാരന്‍ പുറത്തിറക്കിയത്. രാധാരവി, നരേന്‍, മുത്തുരാമന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ ഉണ്ട്. സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ബ്ലൂ സട്ടൈ മാരനാണ്. ആദം ബാവയാണ് നിര്‍മ്മാണം.

ബ്ലൂ സട്ടൈ മാരന്റെ വിവാദ ചിത്രം 'ആന്റി ഇന്ത്യന്‍', ഡിസംബറില്‍ തിയറ്ററുകളില്‍
'സ്വവര്‍ഗാനുരാഗിയായ സൂപ്പര്‍മാന്‍ പ്രചരണത്തിന് വേണ്ടിയുള്ള തന്ത്രമല്ല'; എഴുത്തുകാരന്‍ പറയുന്നു

Related Stories

No stories found.