ഒരു മാസം കൊണ്ട് 111 മില്യണ്‍ കാഴ്ച്ചക്കാര്‍; റെക്കോര്‍ഡ് തീര്‍ത്ത് 'സ്‌ക്വിഡ് ഗെയിം'

ഒരു മാസം കൊണ്ട് 111 മില്യണ്‍ കാഴ്ച്ചക്കാര്‍; റെക്കോര്‍ഡ് തീര്‍ത്ത് 'സ്‌ക്വിഡ് ഗെയിം'

സൗത്ത് കൊറിയല്‍ സര്‍വൈവല്‍ സീരീസായ സ്‌ക്വിഡ് ഗെയിം റിലീസിന് പിന്നാലെ സമൂഹമാധ്യമത്തില്‍ വലിയ തരംഗമായിരിക്കുകയാണ്. ഇതുവരെ ഒരു നെറ്റ്ഫ്‌ലിക്‌സ് സീരീസിനും കിട്ടാത്ത സ്വീകാര്യതയാണ് സ്‌ക്വിഡ് ഗെയിമിന്‌ ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത ഒരു മാസത്തിനുള്ളില്‍ 111 മില്യണ്‍ വ്യൂസാണ് സ്‌ക്വിഡ് ഗെയിമിന്‌ ലഭിച്ചതെന്ന് ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020ല്‍ പുറത്തിറങ്ങിയ ബ്രിജിട്ടണ്‍ എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസിനായിരുന്നു ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുണ്ടായിരുന്നത്. 82 മില്യണ്‍ വ്യൂസ് എന്ന ബ്രിജിട്ടണിന്റെ റെക്കോടാണ് സ്‌ക്വിഡ് ഗെയിം ഒരു മാസം കൊണ്ട് മറികടന്നത്. അതേസമയം 90 രാജ്യങ്ങളില്‍ ടോപ് വണ്‍ സ്ഥാനത്ത് തുടരുകയാണ് സ്ട്രീമിംഗ് തുടങ്ങിയത് മുതല്‍ സ്‌ക്വിഡ് ഗെയിം. 31 ഭാഷകളില്‍ സബ് ടൈറ്റിലിനൊപ്പവും 13 ഡബ്ബിംഗ് പതിപ്പുകളുമാണ് സ്‌ക്വിഡ് ഗെയിമിന്റെതായി ലഭ്യമാക്കിയിരിക്കുന്നത്.

'സ്‌ക്വിഡ് ഗെയിം 111 മില്യണ്‍ കാഴ്ച്ചക്കാരിലേക്ക് എത്തിയിരിക്കുകയാണ്.ഞങ്ങളുടെ ഏറ്റവും വലിയ സീരീസ് ലോഞ്ച്' എന്നാണ് നെറ്റ്ഫ്‌ലിക്‌സ് ട്വീറ്റ് ചെയ്തത്. ഇതിന് മുമ്പ് മണി ഹീസ്റ്റ്, ഡാര്‍ക്ക്, ലുപിന്‍ എന്നീ അന്യഭാഷ സീരീസുകളക്കാണ് ലോക പ്രേക്ഷകരില്‍ നിന്ന് ഇത്തരത്തില്‍ സ്വീകാര്യത ലഭിച്ചിട്ടുള്ളത്. സെപ്തംബര്‍ 17നാണ് സ്‌ക്വിഡ് ഗെയിം എന്ന സൗത്ത് കൊറിയന്‍ ഡിസ്‌ടോപ്യന്‍ ഡ്രാമാ സീരീസിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങിയത്. ഹ്വാങ്ങ് ഡോങ്ങ് ഹ്യുകാണ് സീരീസിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.

ആദ്യസീസണിലെ റേറ്റിംഗ് ഇടിവില്‍ എല്ലാം പൂട്ടിക്കെട്ടിയ മണിഹൈസ്റ്റ് പോലെ എല്ലാം അവസാനിപ്പിച്ചിടത്ത് നിന്നാണ് സ്‌ക്വിഡ് ഗെയിംസിന്റെയും തിരിച്ചുവരവ്. വികൃതസൃഷ്ടിയെന്നും അണ്‍റിയലിസ്റ്റിക്കെന്നും പറഞ്ഞ് നിരവധി സ്റ്റുഡിയോകള്‍ നിരസിച്ച പ്രൊജക്ടാണ് സ്‌ക്വിഡ് ഗെയിം. അവിടൊന്നും തോല്‍ക്കാതെ ഹ്വാംഗ് യാത്ര തുടര്‍ന്നു. അമ്മയ്ക്കും മുത്തശിക്കുമൊപ്പം താമസിക്കുമ്പോള്‍ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് 675 ഡോളര്‍ ആവശ്യം വന്നപ്പോല്‍ സ്‌ക്രിപ്‌റ്റെഴുതിക്കൊണ്ടിരുന്ന ലാപ് ടോപ് ഹ്വാംഗ് ഡോങ് ഹ്യൂകിന് വില്‍ക്കേണ്ടി വന്നിട്ടുണ്ട്‌.

സിയോളില്‍ നടക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് സ്‌ക്വിഡ് ഗെയിം. 450 പേര്‍ വലിയൊരു തുകക്കായി വിവിധ തരത്തിലുള്ള കുട്ടികളുടെ ഗെയിം നടക്കുകയാണ്. ഗെയിമില്‍ തോല്‍ക്കുന്നവര്‍ക്ക് അവരുടെ ജീവന്‍ നഷ്ടമാവും എന്നതാണ് സീരീസിന്റെ പ്രമേയം. 9 എപ്പിസോഡുകളാണ് ആദ്യ സീസണില്‍ ഉള്ളത്.

Related Stories

No stories found.