'തേച്ചിട്ടുപോയി എന്ന വാക്കൊക്കെ ഉപേക്ഷിക്കേണ്ട കാലമായി', ജൂഡ് ആന്റണിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനം

'തേച്ചിട്ടുപോയി എന്ന വാക്കൊക്കെ ഉപേക്ഷിക്കേണ്ട കാലമായി', ജൂഡ് ആന്റണിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനം

മനോരമ ആഴ്ചപതിപ്പിന്റെ പരസ്യത്തിലെ സംവിധായകന്‍ ജൂഡ് ആന്റണിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം. 'പൂത്തുലയുന്ന നല്ല പ്രണയങ്ങള്‍' എന്ന ലേഖനത്തിന്റെ പരസ്യത്തില്‍, 'ആദ്യ കാമിനി തേച്ചു പോയിട്ടും കരളുറപ്പോടെ പിന്നെയും പറന്ന എനിക്കും കിട്ടി ഒടുവില്‍ ഒരു ഇണക്കിളിയെ', എന്ന സംവിധായകന്റെ വാക്കുകളാണ് നല്‍കിയിരിക്കുന്നത്. ഇതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന തലക്കെട്ടില്‍ ജൂഡിന്റെയും ഭാര്യയുടെയും ചിത്രവും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. സിനിമയിലൂടെ പുരോഗമനം പറയുന്ന സംവിധായകന്റെ ജീവിതത്തില്‍ അതില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. 'തേച്ചിട്ടു പോയി' എന്ന വാക്കുകളൊക്കെ ഉപേക്ഷിക്കേണ്ട കാലമായെന്നും പ്രതികരണങ്ങളുണ്ട്.

ഇത്തരം പരാമര്‍ശങ്ങളിലൂടെ സംവിധായകന്‍ വീണ്ടും സ്വയം ഇല്ലാതാകുകയാണെന്നാണ് ഡോ.വീണ ജെ.എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'പെണ്ണ് തേച്ചിട്ട് പോയി എന്ന് വിശ്വസിച്ചവര്‍ തന്നെയാണ് ഇവിടെ അവരെ കുത്തിയും പെട്രോള്‍ ഒഴിച്ചും വെടിവെച്ചും കൊന്നത്. കൊല്ലാതെ വിടുമ്പോള്‍ വെറും വെടികള്‍ എന്ന് മുദ്ര കുത്തുന്നത്. അവര്‍ക്കും നിങ്ങള്‍ക്കും തമ്മിലുള്ള ഏകവ്യത്യാസം എന്നത് മാനസികനില തകരാതെ ഇരിക്കാനുള്ള പ്രിവിലേജ്ഡ് സ്‌പേസുകള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരുന്നു എന്നത് മാത്രമാണ്. സെലിബ്രിറ്റി ആയ ജൂഡിനെ 'തേച്ചവള്‍' എന്ന പട്ടം വീണ്ടും വീണ്ടും പഴയ കാമുകിക്ക് നല്‍കുമ്പോള്‍ അവരുടെ ഇടങ്ങളില്‍ അവര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ക്ക് നിങ്ങള്‍ കാരണക്കാരന്‍ ആകുകയാണ്', വീണ ജെ.എസ് പറയുന്നു.

Related Stories

No stories found.