'വേണുവിന്റെ അപൂര്‍വ്വതയുടെ വിടവ് എന്നും അനുഭവപ്പെടും'; വേദനയോടെ കമല്‍ ഹാസന്‍

'വേണുവിന്റെ അപൂര്‍വ്വതയുടെ വിടവ് എന്നും അനുഭവപ്പെടും'; വേദനയോടെ കമല്‍ ഹാസന്‍

നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ കമല്‍ ഹാസന്‍. നെടുമുടി വേണുവിന്റെ വിയോഗം ഇന്ത്യന്‍ സിനിമയുടെ തന്നെ കനത്ത നഷ്ടമാണ്. അദ്ദേഹത്തെ പോലൊരു കലാകാരന്‍ വളരെ അപൂര്‍വ്വമാണ്. ആ അപൂര്‍വ്വതയുടെ വിട് എന്നും അനുഭവപ്പെടുമെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കവെയാണ് കമല്‍ ഹാസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കമല്‍ ഹാസന്‍ പറഞ്ഞത്: 'ഞാന്‍ ഇപ്പോഴാണ് വിയോഗവാര്‍ത്ത അറിഞ്ഞത്. അതുകൊണ്ട് തന്നെ ദുഃഖം നിയന്ത്രിക്കാനാകുന്നില്ല. വേണുവിന്റെ ഒരു ആരാധകനാണ് ഞാന്‍. അത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. നടന്‍ മാത്രമല്ല തികഞ്ഞൊരു കലാകാരന്‍ കൂടിയാണ് അദ്ദേഹം. അതുകൊണ്ടാണ് തമിഴ് ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചത്. വേണുവിന്റെ വിയോഗം ഇന്ത്യന്‍ സിനിമാലോകത്തിന് തന്നെ കനത്ത നഷ്ടമാണ്. വേണുവിനെ പോലെ ഒരു കലാകാരന്‍ വളരെ അപൂര്‍വമാണ്. ആ അപൂവര്‍തയുടെ വിടവ് നമുക്ക് എന്നും അനുഭവപ്പെടും. എഴുത്തുകാര്‍, സംവിധായകര്‍, എന്നെപ്പോലെയുള്ള ആരാധകര്‍ എല്ലാവരും വേണുവിനെ എന്നും ഓര്‍ക്കും.'

നെടുമുടി വേണുവിന് വേണ്ടി എഴുതാനുള്ള കഥകള്‍ തന്റെ കയ്യിലുണ്ടായിരുന്നുവെന്നും കമല്‍ ഹാസന്‍ പറയുന്നു. 'വേണുവിനെ പോലെ പ്രതിഭയാണെന്ന് പറയുന്ന ഒരു കലാകാരനെ നമുക്ക് ഇനി കിട്ടണം. അദ്ദേഹത്തോട് ഒന്നിച്ചഭിനയിച്ചപ്പോള്‍ ഒരുപാട് സംസാരിക്കാന്‍ കഴിഞ്ഞു. എന്റെ സ്നേഹം അറിയിക്കാന്‍ സമയം കിട്ടി. അതിന് ഞാനെന്നും നന്ദിപറയുന്നു' എന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.