'മധുരം ജീവാമൃതബിന്ദു' യുവനിരയുടെ ആന്തോളജി, അവതരിപ്പിക്കുന്നത് സിദ്ദീഖ്

'മധുരം ജീവാമൃതബിന്ദു' യുവനിരയുടെ ആന്തോളജി, അവതരിപ്പിക്കുന്നത് സിദ്ദീഖ്
MadhuramJeevamruthabindu

മലയാളത്തിലെ യുവസംവിധായകര്‍ അണിനിരക്കുന്ന ആന്തോളജി എത്തുന്നു. മണിയറയിലെ അശോകന്‍, നിഴല്‍, അനുഗ്രഹീതന്‍ ആന്റണി, മറിയം വന്നു വിളക്കൂതി എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകരായ ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിന്‍സ് ജോയ്, ജെനിത് കാച്ചപ്പിള്ളി എന്നിവരുടെ നാല് ചിത്രങ്ങളാണ് ഈ ആന്തോളജിയില്‍ ഉള്ളത്. 23 ഫീറ്റ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അര്‍ജുന്‍ രവീന്ദ്രനും സൈന മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആഷിക് ബാവയുമാണ് നിര്‍മ്മാണം.

മധുരം ജീവാമൃതബിന്ദു എന്ന പേരിലാണ് ചിത്രം. ചിത്രം അവതരിപ്പിക്കുന്നത് സംവിധായകന്‍ സിദ്ധിഖ് ആണ്. നടന്‍ പൃഥ്വിരാജ് ആണ് ആന്തോളജി പോസ്റ്റര്‍ പുറത്തുവിട്ടത്. സന്തോഷം തേടുന്നവര്‍ എന്നാണ് ടാഗ് ലൈന്‍.

എസ്.സഞ്ജീവ്, ജിഷ്ണു എസ് രമേഷ്, സജാദ് കാക്കു, ജിക്കു ജേക്കബ് പീറ്റര്‍, നിധിന്‍ ആര്‍.വി തുടങ്ങിയവരാണ് ആന്തോളജിയുടെ അണിയറയില്‍.

Related Stories

No stories found.