ഗാനരചന, സംഗീതം, സഹനിര്‍മ്മാണം ഷെയ്ന്‍ നിഗം, അന്‍വര്‍ റഷീദിനൊപ്പം 'ഭൂതകാലം'

ഗാനരചന, സംഗീതം, സഹനിര്‍മ്മാണം ഷെയ്ന്‍ നിഗം, അന്‍വര്‍ റഷീദിനൊപ്പം  'ഭൂതകാലം'

സഹനിര്‍മ്മാതാവായി ഷെയ്ന്‍ നിഗം. നവാഗതനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭൂതകാലം എന്ന ത്രില്ലറിലൂടെയാണ് ഷെയ്ന്‍ നിര്‍മ്മാതാവാകുന്നത്. രേവതിയും കേന്ദ്രകഥാപാത്രമാണ്. പ്ലാന്‍ ടി ഫിലിംസിന്റെ ബാനറില്‍ തെരേസ റാണിയാണ് നിര്‍മ്മാണം.

സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ കൂടിയാണ് തെരേസ റാണി. ഷെയ്ന്‍ നിഗത്തിന്റെ ഉമ്മ സുനില ഹബീബും തെരേസ റാണിയുമാണ് നിര്‍മ്മാതാക്കള്‍. അന്‍വര്‍ റഷീദാണ് ഭൂതകാലം അവതരിപ്പിക്കുന്നത്.

രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രേയസുമാണ് തിരക്കഥ. ഷഹനാദ് ജലാല്‍ ആണ് ക്യാമറ. കൊച്ചിയിലും വാഗമണ്ണിലുമായാണ് ഭൂതകാലം ചിത്രീകരിച്ചിരിക്കുന്നത്.

ഭൂതകാലത്തിന്റെ ഗാനരചനയും സംഗീത സംവിധാനവും ഷെയ്ന്‍ നിഗം ആണ്. ഷഫീഖ് മുഹമ്മദലിയാണ് എഡിറ്റിംഗ്. മനു ജഗത് പ്രൊഡക്ഷന്‍ ഡിസൈന്‍. ഗോപിസുന്ദറാണ് പശ്ചാത്തല സംഗീതം.

Related Stories

No stories found.