ടൊവിനോ-ഐശ്വര്യലക്ഷ്മി ചിത്രം 'കാണെക്കാണെ' ഈ മാസം 17ന്, ത്രില്ലറുമായി മനു അശോകന്‍

ടൊവിനോ-ഐശ്വര്യലക്ഷ്മി ചിത്രം 'കാണെക്കാണെ' ഈ മാസം 17ന്, ത്രില്ലറുമായി മനു അശോകന്‍
Tovino Thomas starrer Kaanekkaane

ഉയരെ എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസ്, ഐശ്വര്യലക്ഷ്മി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന കാണെക്കാണെ' സെപ്റ്റംബര്‍ 17ന് പ്രേക്ഷകരിലെത്തുന്നു. ഒ. ടി. ടി പ്ലാറ്റഫോംമായ സോണി ലൈവ് വഴിയാണ് റിലീസ് ചെയ്യുന്നത്

Tovino Thomas starrer Kaanekkaane
ദുരൂഹത തീര്‍ക്കുന്ന നോട്ടം, ടൊവിനോയും സുരാജും ഐശ്വര്യലക്ഷ്മിയും; കാണെക്കാണെ ഫസ്റ്റ് ലുക്ക്

സോണി ലൈവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പുകൂടിയാണിത്. ഉയരെയുടെ മികച്ച വിജയത്തിന് ശേഷം ബോബി, സഞ്ജയ് കൂട്ട് കെട്ടില്‍ മനു അശോകന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കാണെക്കാണെ.

ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ആര്‍ ഷംസുദ്ധീനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ അലോഖ് കൃഷ്ണ, ശ്രുതി ജയന്‍, ധന്യ മേരി വര്‍ഗീസ്സ് എന്നിങ്ങനെ ഒരു മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്. ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ - വിഷ്ണു ഗോവിന്ദും ,ശ്രീ ശങ്കറും ചേര്‍ന്നു ചെയ്തിരിക്കുന്നു, കല - ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയന്‍ പൂങ്കുന്നമാണ്. ചീഫ്-അസ്സോസിയേറ്റ് ഡയറക്ടര്‍ - സനീഷ് സെബാസ്റ്റ്യന്‍.

Related Stories

No stories found.
The Cue
www.thecue.in