ടീം ഒടിയന്‍ വീണ്ടും, മോഹന്‍ലാലിനൊപ്പം ശ്രീകുമാര്‍ ബോളിവുഡില്‍

ടീം ഒടിയന്‍ വീണ്ടും, മോഹന്‍ലാലിനൊപ്പം ശ്രീകുമാര്‍ ബോളിവുഡില്‍

ബോളിവുഡ് ചിത്രത്തിനായി വി.എ ശ്രീകുമാറും മോഹന്‍ലാലും വീണ്ടും കൈകോര്‍ക്കുന്നു. ഒടിയന്‍ എന്ന സിനിമക്ക് ശേഷം വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ കൊങ്കണ്‍ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുന്നത്. രണ്‍ദീപ് ഹൂഡയാണ് കേന്ദ്രകഥാപാത്രമാകുന്നത്. ഹിന്ദിക്കൊപ്പം മലയാളത്തിലും ചിത്രത്തിന്റെ പതിപ്പൊരുക്കും.

ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാല്‍ ജയിന്‍ എന്നിവരാണ് നിര്‍മ്മാണം. പ്രശസ്ത നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണനാണ് ചരിത്ര പ്രാധാന്യമുള്ള സിനിമയുടെ രചന. 2018ലാണ് കെ.ഹരികൃഷ്ണന്റെ രചനയില്‍ മോഹന്‍ലാല്‍ മാണിക്യന്‍ എന്ന കഥാപാത്രമായ ഒടിയന്‍ പുറത്തുവന്നത്. ആശിര്‍വാദ് സിനിമാസായിരുന്നു നിര്‍മ്മാണം.

അഭിനേതാവ് എന്ന നിലയില്‍ സ്വാധീനിച്ച സിനിമയാണ് ഒടിയന്‍ എന്ന് മോഹന്‍ലാല്‍ മുമ്പ് പറഞ്ഞിരുന്നു. ഒരു പാട് വീക്ഷണങ്ങള്‍ കൊണ്ടുവന്ന സിനിമയാണ് ഒടിയന്‍ എന്നും ഈ സിനിമ ജീവിത വീക്ഷണങ്ങള്‍ മാറ്റിയിട്ടുണ്ടെന്നും ലാല്‍. ആശിര്‍വാദത്തോടെ ലാലേട്ടന്‍ എന്ന പേരില്‍ ആശിര്‍വാദ് സിനിമാസും ഏഷ്യാനെറ്റും സംഘടിപ്പിച്ച പരിപാടിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞിരുന്നത്.

Related Stories

No stories found.
The Cue
www.thecue.in