തലൈവി കണ്ട് അമ്മയും അച്ഛനും അഞ്ചാമത്തെ ദേശീയപുരസ്‌കാരത്തിന് അഭിനന്ദനം അറിയിച്ചുവെന്ന് കങ്കണ

തലൈവി കണ്ട് അമ്മയും അച്ഛനും അഞ്ചാമത്തെ ദേശീയപുരസ്‌കാരത്തിന് അഭിനന്ദനം അറിയിച്ചുവെന്ന് കങ്കണ

തലൈവി കണ്ട് തന്റെ അമ്മയും അച്ഛനും അഞ്ചാമത്തെ ദേശീയപുരസ്‌കാരത്തിന് അഭിനന്ദനം അറിയിച്ചുവെന്ന് നടി കങ്കണ റണാവത്ത്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രം സെപ്റ്റംബര്‍ 10ന് തിയറ്ററുകളിലെത്താനിരിക്കുകയാണ്. കങ്കണയാണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്.

എ.എല്‍.വിജയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ് നടന്നിരുന്നു. തന്റെ അമ്മയും അച്ഛനും തലൈവി കണ്ടുവെന്നും, അവര്‍ അഞ്ചാമത്തെ ദേശീയപുരസ്‌കാരത്തിന് തന്നെ അഭിനന്ദിച്ചുവെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം.

ചിത്രത്തില്‍ അരവിന്ദ് സ്വാമിയാണ് എം.ജി.ആറിന്റെ റോളിലെത്തുന്നത്. നാസര്‍ കരുണാനിധിയായെത്തും. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ തുടങ്ങിയവരുടെ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Related Stories

No stories found.
The Cue
www.thecue.in