മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ ചിത്രം അണിയറയില്‍

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ ചിത്രം അണിയറയില്‍

മമ്മൂട്ടിയെ നായകനാക്കി സിബി മലയില്‍ ചിത്രം. ഉസ്താദ് എന്ന സിനിമക്ക് ശേഷം രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ്. 22 വര്‍ഷത്തിന് ശേഷമാണ് സിബി മലയിലും രഞ്ജിത്തും കൈകോര്‍ക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിലാണ് സിബി മലയിലിന് വേണ്ടി മമ്മൂട്ടി സിനിമയുടെ കഥയുടെ ആലോചനയിലാണെന്ന് രഞ്ജിത് പറഞ്ഞത്.

രഞ്ജിത്തിന്റെ നിര്‍മ്മാണകമ്പനി ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് ഈ സിനിമ നിര്‍മ്മിക്കുക. സിബി മലയിലിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ 'കൊത്ത്' എന്ന സിനിമ നിര്‍മ്മിക്കുന്നതും രഞ്ജിത്ത് ആണ്. ആസിഫലിയാണ് കൊത്ത് സിനിമയിലെ നായകന്‍. നിഖില വിമലാണ് നായിക.

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തെ മാറ്റിമറിച്ച തനിയാവര്‍ത്തനം എന്ന സിനിമക്ക് ശേഷം ഓഗസ്റ്റ് ഒന്ന്, മുദ്ര, പരമ്പര എന്നീ സിനിമകള്‍ സിബി മലയില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയിരുന്നു. 1994ല്‍ സാഗരം സാക്ഷി എന്ന ചിത്രത്തിനായാണ് മമ്മൂട്ടിയും സിബി മലയിലും ഒടുവില്‍ ഒന്നിച്ചത്.

Related Stories

No stories found.
The Cue
www.thecue.in