നിങ്ങളുടെ കുടുംബത്തിലൊരാളായി കണ്ടതിന്, ഈ ദിവസം ധന്യമാക്കിയതിന്; ഹൃദയം തൊട്ട് നന്ദിയെന്ന് മമ്മൂട്ടി

നിങ്ങളുടെ കുടുംബത്തിലൊരാളായി കണ്ടതിന്, ഈ ദിവസം ധന്യമാക്കിയതിന്; ഹൃദയം തൊട്ട് നന്ദിയെന്ന് മമ്മൂട്ടി
Mammootty

എഴുപതാം പിറന്നാളില്‍ ആശംസകളറിയിച്ചവര്‍ക്കും ആഘോഷമാക്കിയവര്‍ക്കും നന്ദിയറിയിച്ച് മമ്മൂട്ടി. നേരിട്ടറിയുന്നവര്‍ മുതല്‍ ഒരിക്കലും കാണാത്തവര്‍ വരെ അവരുടെ സ്‌നേഹം ഒരു പോലെ അറിയിച്ചു. ഈ അളവറ്റ സ്‌നേഹത്തിന് മുന്നില്‍ താന്‍ വിനയാന്വിതനാകുന്നുവെന്ന് മമ്മൂട്ടി.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ രാഷ്ട്രീയ രംഗത്തുള്ളവരും, അമിതാബ് ബച്ചനും മോഹന്‍ലാലും കമല്‍ഹാസനും ഉള്‍പ്പെടെ നിരവധി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും മാധ്യമ മേഖലയിലുള്ളവരും സാമൂഹ്യമാധ്യമങ്ങളിലുള്ളവരും ആശംസകളറിയിച്ചു.

മമ്മൂട്ടിയുടെ വാക്കുകള്‍

സിനിമയെ സ്‌നേഹിക്കുന്നവര്‍ അവരുടെ ആഘോഷങ്ങളിലൂടെ എന്നോടുള്ള സ്‌നേഹമറിയിച്ചു. പിറന്നാള്‍ വലിയ ആഘോഷമാക്കുന്നതിനോട് വിമുഖതയുള്ളയാളാണ് ഞാന്‍. പക്ഷെ എനിക്ക് നേരിട്ടറിയാത്ത എത്രയോ പേര്‍ അവരുടെ കുടുംബത്തിലൊരാളായി എന്നെ കണ്ട് ഈ ദിവസം സവിശേഷമാക്കി. ഞാന്‍ എല്ലാ അര്‍ത്ഥത്തിലും ധന്യനാണ്. ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു ഓരോരുത്തര്‍ക്കും. നിങ്ങളെ എനിക്ക് കഴിയുന്ന കാലം വരെ രസിപ്പിച്ചും ആനന്ദിപ്പിച്ചും തുടരാനാണ് എനിക്ക് ആഗ്രഹം. സ്‌നേഹത്തോടെയും പ്രാര്‍ത്ഥനയോടെയും, മമ്മൂട്ടി.

Related Stories

No stories found.
The Cue
www.thecue.in