ബിഗ് ബിക്കും മീതെ? ഭീഷ്മവര്‍ധനെ പരിചയപ്പെടുത്തി ഭീഷ്മ ഫസ്റ്റ് ലുക്ക്

ബിഗ് ബിക്കും മീതെ? ഭീഷ്മവര്‍ധനെ പരിചയപ്പെടുത്തി ഭീഷ്മ ഫസ്റ്റ് ലുക്ക്
Bheeshma Parvam

ബിഗ് ബി എന്ന എവര്‍ഗ്രീന്‍ സ്റ്റൈലിഷ് എന്റര്‍ടെയിനറിന് ശേഷം അമല്‍ നീരദിന്റെ സംവിധാനത്തിലെത്തുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വം ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മമ്മൂട്ടിയുടെ ഭീഷ്മവര്‍ധന്‍ എന്ന കാരക്ടറിന്റെ ആക്ഷന്‍ സീക്വന്‍സാണ് പുറത്തുവിട്ടത്. ഓഗസ്റ്റ് ചിത്രീകരണം പുനരാരംഭിച്ച ഭീഷ്മപര്‍വം കൊച്ചിയില്‍ പൂര്‍ത്തിയായിരുന്നു.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ. പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ. ആര്‍.ജെ മുരുകന്‍(മനു ജോസ്) അഡീഷണല്‍ ഡയലോഗും.

മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി,ദിലീഷ് പോത്തന്‍, ഷൈന്‍ ടോം ചാക്കോ, ലെന എന്നിവരും ചിത്രത്തിലുണ്ട്. ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി.ചന്ദ്രന്‍ ആയിരുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും.

സുനില്‍ ബാബു പ്രൊഡക്ഷന്‍ ഡിസൈനും സമീറാ സനീഷ് കോസ്റ്റിയൂം ഡിസൈനിംഗും. തപസ് നായിക് സൗണ്ട് ഡിസൈന്‍. അജീഷ് ഓമനക്കുട്ടന്‍ പ്രൊഡക്ഷന്‍ സൗണ്ട് മിക്‌സര്‍. റോണക്‌സ് സേവ്യര്‍ മേക്കപ്പും സുപ്രീം സുന്ദര്‍ ആക്ഷന്‍ കൊറിയോഗ്രഫിയും. ഓള്‍ഡ് മൊങ്ക്‌സ് ആണ് ഡിസൈന്‍.

ലോക്ക് ഡൗണിന് ശേഷം തുടങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രവുമാണ് ഭീഷ്മപര്‍വം. മുടിയും താടിയും നീട്ടിയ ലുക്കിലാണ് മമ്മൂട്ടി ഭീഷ്മപര്‍വത്തില്‍. കൊച്ചി സ്ലാംഗിലാണ് മമ്മൂട്ടിയുടെ സംഭാഷണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവിധ കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫര്‍ഹാന്‍ ഫാസില്‍, സുദേവ് നായര്‍, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സന്‍, ലെന, മാല പാര്‍വതി, ഹരീഷ് പേരടി, അബു സലിം, ജിനു ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
The Cue
www.thecue.in