'മല്ലു സൂപ്പര്‍ ഹീറോ', മിന്നല്‍ മുരളി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്സ്

'മല്ലു സൂപ്പര്‍ ഹീറോ', മിന്നല്‍ മുരളി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്സ്

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന ചിത്രം മിന്നല്‍ മുരളി ഒടിടി റിലീസിന്. നെറ്റ്ഫ്‌ലിക്‌സിലൂടെയാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ആക്ഷന്‍ ചിത്രം മിന്നല്‍ മുരളി നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണ് മിന്നല്‍ മുരളി.

തുടക്കം മുതല്‍ തന്നെ മിന്നല്‍ മുരളി എന്ന കഥാപാത്രത്തോട് തനിക്ക് ഒരടുപ്പം തോന്നിയിരുന്നുവെന്ന് ടൊവിനോ തോമസ് പറഞ്ഞു. കാഴ്ചക്കാര്‍ക്ക് വൈകാരിക തലത്തില്‍ സംവദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാനാണ് മിന്നല്‍ മുരളിയിലൂടെ തങ്ങള്‍ ശ്രമിച്ചതെന്ന് സംവിധയകന്‍ ബേസില്‍ ജോസഫ്. ചിത്രം നെറ്റ്ഫ്‌ലിക്‌സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമെന്നും ബേസില്‍ ജോസഫ് പറഞ്ഞു.

'നിര്‍മാതാവ് എന്ന നിലയില്‍ ഈ സിനിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്. മിന്നല്‍ മുരളിയുടെ വിജയത്തിനായി ഞങ്ങള്‍ മികച്ച അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും കൊണ്ടുവന്നു. ഈ സൂപ്പര്‍ ഹീറോ സിനിമ അതിന്റെ കരുത്തില്‍ ഭാഷകളെ മറികടക്കും. ഇത് മനുഷ്യരുടെ വികാര വിചാരങ്ങളുടെ, സാഹചര്യങ്ങളുടെ കഥയാണ്', സോഫിയ പോല്‍ പറഞ്ഞു.

ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിന്നല്‍ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിറും സംഗീതം ഷാന്‍ റഹ്മാനുമാണ്.

ചിത്രത്തിലെ രണ്ടു വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ലാഡ് റിംബര്‍ഗാണ്. മനു ജഗത് കലയും അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ രചനയും നിര്‍വഹിക്കുന്നു. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസ് ചെയ്യുന്നത് ആന്‍ഡ്രൂ ഡിക്രൂസാണ്.

Related Stories

No stories found.
The Cue
www.thecue.in