കൈത്തോക്ക് മുതല്‍ മെഷിന്‍ ഗണ്‍ വരെ, വേറെ ലെവലാണ് ഭീംലനായക്; ഹെവി ഇന്‍ട്രോ സോംഗ്

കൈത്തോക്ക് മുതല്‍ മെഷിന്‍ ഗണ്‍ വരെ, വേറെ ലെവലാണ് ഭീംലനായക്; ഹെവി ഇന്‍ട്രോ സോംഗ്

ഓരോ ദിവസവും ആരാധകരുടെ പ്രതീക്ഷകള്‍ ഉയര്‍ത്തിയാണ് പവന്‍ കല്യാണിന്റെ ഭീംലനായക് ടീം പ്രമോഷണല്‍ വീഡിയോ പുറത്തുവിടുന്നത്. മലയാളത്തിലെ മെഗാഹിറ്റ് അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് വേറെ ലെവല്‍ സിനിമയാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നതിന് കാരണങ്ങള്‍ പലതാണ്. പവന്‍ കല്യാണ്‍ ലോജിക്കോ, വിശ്വസനീയതയോ ഇല്ലാത്ത മാസ് സീനുകള്‍ കൂട്ടിക്കെട്ടിയാകില്ല ഇക്കുറിയെത്തുന്നത് എന്നതിന് അയ്യപ്പനും കോശിയും എന്ന സിനിമയുടെ സ്‌റ്റോറി ലൈന്‍ തന്നെയാണ് ആദ്യത്തെ ഉറപ്പ്.

അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം ഭീംല നായക് എന്ന പൊലീസുദ്യോഗസ്ഥനായി തെലുങ്കിലെത്തുമ്പോള്‍ പവന്‍ കല്യാണിനൊത്ത മാസ് കഥാപാത്രമാകും. കൈത്തോക്ക് മുതല്‍ മെഷിന്‍ ഗണ്‍ വരെ കയ്യിലെടുത്ത ഭീംലയെയാണ് വീഡിയോകളിലും ലൊക്കേഷന്‍ സ്റ്റില്ലിലും കാണാനാകുന്നത്. തമന്‍ ഈണമിട്ട ഭീംല നായക് ടൈറ്റില്‍ സോംഗ് രണ്ടാം ദിവസം മുതല്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗാണ്. പവന്‍ കല്യാണിന്റെ ഏറ്റവും മികച്ച ഇന്‍ട്രോ സോംഗ് എന്നാണ് ലഭിക്കുന്ന കമന്റുകള്‍.

ഭീംലനായക് എന്ന കാരക്ടറിനെ പരിചയപ്പെടുത്തുന്ന വരികളിലാണ് ഗാനം. കിന്നര സംഗീതജ്ഞനും ഗായകനുമായ ദര്‍ശനം മോഗുലയ്യയുയടെ ആലാപന ശൈലി പാട്ട് വൈറലാകാന്‍ കാരണമായിട്ടുണ്ട്.

മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയെ തെലുങ്കില്‍ റാണ ദഗുബട്ടിയാണ് അവതരിപ്പിക്കുന്നത്. ത്രിവിക്രമാണ് രചന. സാഗര്‍ കെ ചന്ദ്രയാണ് സംവിധാനം. നിത്യാ മേനോനാണ് നായിക. 2022 ജനുവരി 12നാണ് റിലീസ്. രവി കെ ചന്ദ്രന്‍ ക്യാമറ. സിതാര എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം.

Related Stories

No stories found.
The Cue
www.thecue.in