15 കോടി മുടക്കുമെങ്കില്‍ ബാബു ആന്റണിയെ വച്ച് ആക്ഷന്‍ വാരിയംകുന്നന്‍ ചെയ്യാമെന്ന് ഒമര്‍ ലുലു

15 കോടി മുടക്കുമെങ്കില്‍ ബാബു ആന്റണിയെ വച്ച് ആക്ഷന്‍ വാരിയംകുന്നന്‍ ചെയ്യാമെന്ന് ഒമര്‍ ലുലു

15 കോടി മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ ഇതുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങളുമായി വാരിയംകുന്നന്‍ ചെയ്യാമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. പ്രഖ്യാപിച്ചിരുന്ന സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയായിരുന്നു ഒമര്‍ലുലുവിന്റെ പ്രതികരണം.

'പ്രീബിസിനസ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയംകുന്നന്‍ വരും', ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ച വാരിയംകുന്നന്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നിര്‍മ്മാതാക്കളുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് ഇരുവരും മലബാര്‍ കലാപം പശ്ചാത്തലമാക്കി ഒരുക്കാനിരുന്ന ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് വിവരം.

15 കോടി മുടക്കുമെങ്കില്‍ ബാബു ആന്റണിയെ വച്ച് ആക്ഷന്‍ വാരിയംകുന്നന്‍ ചെയ്യാമെന്ന് ഒമര്‍ ലുലു
'വാരിയംകുന്നന്‍, പൃഥ്വിരാജും ആഷിക് അബുവും പിന്‍മാറി; നിര്‍മ്മാതാക്കളുമായി ഭിന്നത

വിക്രമിനെ നായനാക്കി അന്‍വര്‍ റഷീദാണ് വാരിയംകുന്നന്‍ ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീട് ഈ പ്രൊജക്ട് ആഷിക് അബു ഏറ്റെടുക്കുകയായിരുന്നു. അന്‍വര്‍ റഷീദ് കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പ്രൊജക്ട് അന്ന് ഉപേക്ഷിച്ചിരുന്നതെന്ന് സഹതിരക്കഥാകൃത്ത് റമീസ് ദ ക്യുവിനോട് പ്രതികരിച്ചിരുന്നു.

സിനിമ ഉപേക്ഷിക്കണമെന്നും പുറത്തിറക്കിയാല്‍ പ്രതിഷേധിക്കുമെന്നും സംഘപരിവാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു. സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ബിജെപി-ആര്‍.എസ്.എസ് നേതാക്കള്‍ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിരുന്നു.

വാരിയംകുന്നന്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് ആഷിക് അബു പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' ആസ്പദമാക്കി ഇതേപേരിലുള്ള സിനിമ പ്രഖ്യാപിച്ചതെന്നാണ് അറിയുന്നത്. കുഞ്ചാക്കോ ബോബന്‍, റിമ ലീന രാജന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് നീലവെളിച്ചത്തിലെ അഭിനേതാക്കള്‍. ബഷീറിന്റെ 113ാം ജന്മദിനത്തിലാണ് ഈ സിനിമ പ്രഖ്യാപിച്ചിരുന്നത്.

15 കോടി മുടക്കുമെങ്കില്‍ ബാബു ആന്റണിയെ വച്ച് ആക്ഷന്‍ വാരിയംകുന്നന്‍ ചെയ്യാമെന്ന് ഒമര്‍ ലുലു
എന്റെ വാരിയംകുന്നന്‍ നടക്കും, പടപ്പാട്ട് എഴുതിക്കഴിഞ്ഞു: പി.ടി കുഞ്ഞുമുഹമ്മദ്

Related Stories

No stories found.
The Cue
www.thecue.in