ബിഗ് ബോസ് താരം സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

ബിഗ് ബോസ് താരം സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. നാല്‍പത് വയസായിരുന്നു. മുംബൈയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സിദ്ധാര്‍ഥ് രാത്രിയില്‍ ചില മരുന്നുകള്‍ കഴിച്ചിരുന്നെന്നും, ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായെന്നാണ് കരുതുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

മോഡലിങ്ങിലൂടെ അഭിനയരംഗത്തെത്തിയ സിദ്ധാര്‍ഥ്, ബിഗ് ബോസിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. സീസണ്‍ 13ലെ വിജയിയായിരുന്നു. ബിസിനസ് ഇന്‍ റിതു ബസാര്‍, ഹംപ്തി ശര്‍മാ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ച് വരവെയായിരുന്നു അന്ത്യം. ഉത്തര്‍ പ്രദേശ് സ്വദേശിയാണ്.

Related Stories

No stories found.
The Cue
www.thecue.in