'ബ്രില്ല്യന്‍സിന്റെ അങ്ങേയറ്റം', 'ഹോം' കൊവിഡ് കാലത്ത് കണ്ട മികച്ച ചിത്രങ്ങളില്‍ ഒന്നെന്ന് പ്രിയദര്‍ശന്‍

'ബ്രില്ല്യന്‍സിന്റെ അങ്ങേയറ്റം', 'ഹോം' കൊവിഡ് കാലത്ത് കണ്ട മികച്ച ചിത്രങ്ങളില്‍ ഒന്നെന്ന് പ്രിയദര്‍ശന്‍

കൊവിഡ് കാലത്ത് കണ്ട മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 'ഹോം' എന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് അയച്ച സന്ദേശത്തിലായിരുന്നു അഭിനന്ദനം.

ബ്രില്ല്യന്‍സിന്റെ അങ്ങേയറ്റമെന്നാണ് വിജയ് ബാബുവിന് അയച്ച സന്ദേശത്തില്‍ പ്രിയദര്‍ശന്‍ ഹോമിനെ കുറിച്ച് പറയുന്നത്. കൊവിഡ് കാലത്ത് കണ്ട അഞ്ച് മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഹോം എന്നും, അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ സംവിധായകന്‍ പറയുന്നുണ്ട്.

ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസായാണ് പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണം നേടുന്ന ചിത്രത്തെ അഭിനന്ദിച്ച് സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ എത്തിയിരുന്നു.

Related Stories

No stories found.
The Cue
www.thecue.in