റേഡിയോ ജോക്കിയായി ജയസൂര്യ, ഡോക്ടറായി മഞ്ജു വാര്യര്‍; മേരി ആവാസ് സുനോ

റേഡിയോ ജോക്കിയായി ജയസൂര്യ, ഡോക്ടറായി മഞ്ജു വാര്യര്‍; മേരി ആവാസ് സുനോ
Meri Awas Suno

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്

ഒരു സിനിമ കാണുമ്പോൾ അതിലെ കഥാപാത്രങ്ങൾ നമുക്ക് പരിചിതരാണെന്ന് തോന്നുമ്പോഴാണ്, അത് വിജയിക്കുന്നത്. മേരി ആവാസ് സുനോയിലെ ആർ.ജെ ശങ്കറും പോസിറ്റീവ് എനർജി നിറക്കുന്ന ഒരാളാണ്. മഞ്ജു വാര്യരുമൊത്ത് ആദ്യമായാണ് അഭിനയിക്കുന്നത്. വലിയ പ്രതീക്ഷകളാണ് ഉള്ളത്.

ജയസൂര്യ

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ചിത്രം നിര്‍മിച്ചിരിക്കുന്നു. മേരി ആവാസ് സുനോയില്‍ ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍.എ.ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു.

പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി താരങ്ങളാണ്. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. കോ.പ്രൊഡ്യൂസേഴ്‌സ് വിജയകുമാര്‍ പാലക്കുന്ന്, ആന്‍ സരിഗ.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിചരണ്‍, സന്തോഷ്‌കേശവ്, ജിതിന്‍ രാജ്,ആന്‍ ആമി എന്നിവര്‍ പാട്ടുകള്‍ പാടിയിരിക്കുന്നു. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ.എന്‍.എം.

ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂര്‍,, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്,

മേക്കപ്പ്- പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.സൗണ്ട് ഡിസൈന്‍ - അരുണ വര്‍മ, പശ്ചാത്തലസംഗീതം- യാക്‌സണ്‍ ഗ്യാരി പെരേര, നേഹ നായര്‍, വിഎഫ്എക്‌സ്- നിഥിന്‍ റാം ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, സ്റ്റില്‍സ്- ലെബിസണ്‍ ഗോപി, പിആര്‍ഒ -വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്,ഡിസൈന്‍-താമിര്‍ ഓകെ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്- വിഷ്ണു രവികുമാര്‍, ഷിജു സുലൈഖ ബഷീര്‍, ഡയറക്ടേഴ്‌സ് അസിസ്റ്റന്റ് - എം.കുഞ്ഞാപ്പ

Related Stories

No stories found.
The Cue
www.thecue.in