'നിര്‍ബന്ധിച്ചാല്‍ ഇവിടെത്തന്നെ താമസിക്കാം', ആരോഗ്യപ്രവര്‍ത്തകരെ വെച്ച് സിനിമയെടുക്കാം; നഴ്‌സുമാരോട് മോഹന്‍ലാല്‍

'നിര്‍ബന്ധിച്ചാല്‍ ഇവിടെത്തന്നെ താമസിക്കാം', ആരോഗ്യപ്രവര്‍ത്തകരെ വെച്ച് സിനിമയെടുക്കാം; നഴ്‌സുമാരോട് മോഹന്‍ലാല്‍

ഒരു വര്‍ഷം മുമ്പ് നഴ്‌സുമാര്‍ക്ക് നല്‍കിയ വാക്കു പാലിച്ച് മോഹന്‍ലാല്‍. യു.എ.ഇയിലെത്തുമ്പോള്‍ തങ്ങളെ കാണാന്‍ വരുമോ എന്ന് നഴ്‌സുമാര്‍ ചോദിച്ചിരുന്നു. അന്ന് വരാം എന്ന് പറഞ്ഞ വാക്ക് പാലിക്കുകയായിരുന്നു ലാല്‍.

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കൊവിഡ് മുന്നണി പോരാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ വിളിച്ചപ്പോഴാണ് യു.എ.ഇയില്‍ എത്തുമ്പോള്‍ കാണാമെന്ന് മോഹന്‍ലാല്‍ വാക്കുനല്‍കിയത്. യു.എ.ഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചതിനെ തുടര്‍ന്ന് അബുദാബിയിലെത്തിയപ്പോഴാണ് ലാല്‍ നഴ്‌സുമാരെ കാണാന്‍ ആശുപത്രിയിലെത്തിയത്.

'നിര്‍ബന്ധിച്ചാല്‍ ഇവിടെത്തന്നെ താമസിക്കാം', ആരോഗ്യപ്രവര്‍ത്തകരെ വെച്ച് സിനിമയെടുക്കാം; നഴ്‌സുമാരോട് മോഹന്‍ലാല്‍
എം.ടിയുടെ രചനയില്‍ പ്രിയദര്‍ശന്‍, ബിജു മേനോന്‍ നായകന്‍

'എത്രയും വേഗം മഹാമാരി മാറട്ടെയെന്ന് പ്രതീക്ഷിക്കാം. ആരോഗ്യപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍ നേരിട്ടറിയാവുന്ന ആളാണ് ഞാന്‍. അവര്‍ക്ക് പ്രേരണ നല്‍കാനായി കഴിഞ്ഞ വര്‍ഷം സംസാരിക്കാന്‍ ആയതില്‍ സന്തോഷമുണ്ട്. വരാമെന്ന് അവര്‍ക്ക് നല്‍കിയ ഉറപ്പ് സാധിച്ചു തന്നതിന് ദൈവത്തിന് നന്ദി. ആരോഗ്യപ്രവര്‍ത്തകരുടെ ധൈര്യത്തെയും ത്യാഗങ്ങളെയും അഭിനന്ദിക്കുന്നു, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങള്‍ക്ക് നന്ദി. ഇതുപോലൊരു ചടങ്ങില്‍ പങ്കെടുക്കാനായത് ഭാഗ്യമായി കരുതുന്നു,'' മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലുമായി നഴ്സസ് ഡേയില്‍ ഫോണിലൂടെ സംസാരിച്ച വിവിധ എമിറേറ്റുകളിലെ നഴ്സുമാര്‍ അദ്ദേഹത്തെ കാണാനുള്ള ക്ഷണം സ്വീകരിച്ച് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ എത്തിയിരുന്നു. മറ്റുള്ളവര്‍ ഓണ്‍ലൈനായും പങ്കെടുത്തു. ആരോഗ്യപ്രവര്‍ത്തകരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതിന് വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലിന് മോഹന്‍ലാല്‍ നന്ദി പറഞ്ഞു.

ഗോള്‍ഡന്‍ വിസ ലഭിച്ചതിനാല്‍ കൂടുതല്‍ കാലം യു.എ.ഇയില്‍ തുടരുന്ന കാര്യം പരിഗണിക്കുമോ എന്ന് അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ നഴ്സായ പ്രിന്‍സി ജോര്‍ജ് ചോദിച്ചു. വേണമെങ്കില്‍ പരിഗണിക്കാമെന്നാണ് ലാല്‍ മറുപടി പറഞ്ഞത്.

'40 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ ആദ്യമായി യു.എ.ഇ സന്ദര്‍ശിച്ചത്, ഇടയ്ക്കിടെ ദുബായിലേക്ക് വരാറുണ്ട്. നിങ്ങള്‍ എല്ലാവരും നിര്‍ബന്ധിക്കുകയാണെങ്കില്‍, ഞാന്‍ ഇവിടെത്തന്നെ താമസിക്കാം,' ലാല്‍ പറഞ്ഞു.

അബുദാബിയില്‍ വച്ച് ആശുപത്രിയും ആരോഗ്യപ്രവര്‍ത്തകരും പ്രമേയമായി ഒരു സിനിമ ചെയ്യുമോ എന്ന നഴ്‌സ് മരിയയുടെ ചോദ്യത്തിനും ലാല്‍ മറുപടി പറഞ്ഞു.

'ഇത്തരത്തില്‍ ചില സിനിമകള്‍ ചെയ്തിട്ടുണ്ട്. എങ്കിലും, തീര്‍ച്ചയായും ഒരു വെല്ലുവിളിയായി ഇത് ഏറ്റെടുക്കാം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in