മമ്മൂട്ടിയും മോഹന്‍ലാലും ദുബായില്‍ ഒരു വേദിയില്‍, ഷാര്‍ജയില്‍ വിവാഹചടങ്ങില്‍

മമ്മൂട്ടിയും മോഹന്‍ലാലും ദുബായില്‍ ഒരു വേദിയില്‍, ഷാര്‍ജയില്‍ വിവാഹചടങ്ങില്‍

വ്യവസായി എം.എ യൂസഫ് അലിയുടെ സഹോദരന്‍ അഷ്‌റഫ് അലിയുടെ മകന്റെ വിവാഹചടങ്ങില്‍ അതിഥികളായി മലയാളത്തിന്റെ പ്രിയതാരങ്ങള്‍. ഷാര്‍ജയില്‍ നടന്ന ചടങ്ങിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് പങ്കെടുത്തത്. വേദിയില്‍ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനും വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനുമായായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും എത്തിയത്. മലയാളസിനിമയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ വ്യക്തികളാണ് മമ്മൂട്ടിയും മോഹന്‍ലാലും.

10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വിസയാണ് ഇരുവര്‍ക്കും അനുവദിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ നല്‍കിയിട്ടുള്ള മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in